Advertisment

ഐഎന്‍എക്‌സ് മീഡിയ കേസിൽ പി.ചിദംബരത്തിന് തിരിച്ചടി ...മൂന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് തിരിച്ചടി. കേസില്‍ മൂന്‍കൂര്‍ ജാമ്യം തേടി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അറസ്റ്റ് ഒഴിവാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യവും തള്ളി. ചിദംബരം സുപ്രീം കോടതിയെ സമീപിച്ചേക്കും.

Advertisment

publive-image

2007ല്‍ കേന്ദ്ര ധനമന്ത്രിയായിരിക്കേ ചിദംബരം 305 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിലാണ് ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് പ്രതിചേര്‍ത്തത്. കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പ്രതിയാണ്. ഇരുവര്‍ക്കും അറസ്റ്റില്‍ നിന്ന് കോടതി ഇതുവരെ സംരക്ഷണം നല്‍കിയിരുന്നു.

ജനുവരി 25 മുതല്‍ പരിഗണനയിലിരിക്കുന്ന ഹര്‍ജിയില്‍ ചിദംബരത്തിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന നിലപാടാണ് എന്‍ഫോഴ്‌സ്‌മെന്റും സി.ബി.ഐയും സ്വീകരിച്ചിരുന്നത്.

p chithambaram
Advertisment