Advertisment

പ്രശസ്ത മനശാസ്ത്രജ്ഞന്‍ മാത്യു വെല്ലൂര്‍ അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: പ്രശസ്ത മനഃശാസ്ത്രജ്ഞനും കൗണ്‍സിലിങ് വിദഗ്ധനും എഴുത്തുകാരനുമായ ഡോ. പി. എം. മാത്യു വെല്ലൂര്‍ (87) അന്തരിച്ചു. പട്ടം പ്ലാമൂട് ചാരാച്ചിറയിലെ വീട്ടില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു അന്ത്യം.സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മാവേലിക്കര കരിപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

വിവിധ ആനുകാലികങ്ങളിലും മാദ്ധ്യമങ്ങളിലും മനശാസ്‌ത്ര സംബന്ധമായ പരിപാടികൾ ജനകീയമായി അവതരിപ്പിച്ചിരുന്ന ഡോക്ടർ മാത്യു വെല്ലൂർ പാലക്കത്തായി പിഎം മത്തായിയുടെയും എണ്ണക്കാട്ട് ചക്കാലയിൽ കുഞ്ഞമ്മയുടെയും മകനായി 1933 ജനുവരി 31നാണ് ജനിച്ചത്.

മനഃശാസ്ത്രജ്ഞന്‍, അധ്യാപകന്‍, ഗ്രന്ഥകാരന്‍, ഗവേഷകന്‍, ജീവനകലാപരിശീലകന്‍ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയനായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്നു മനഃശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി. മദ്രാസ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അധ്യാപകന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തുടങ്ങിയ സേവനങ്ങൾ ചെയ്തു. തിരികെ കേരളത്തിലെത്തിയപ്പോള്‍ സര്‍വവിജ്ഞാനകോശത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു.

തിരുവനന്തപുരത്തുള്ള മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിന്റെയും ഡയറക്ടറായിരുന്നു. സര്‍വവിജ്ഞാനകോശത്തില്‍ മനഃശാസ്ത്രവിഭാഗത്തിന്റെ എഡിറ്ററായി അഞ്ചു വര്‍ഷം സേവനമനുഷ്ഠിച്ചു. നിരവധി മനഃശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു.

Advertisment