Advertisment

ലൈംഗിക ആരോപണങ്ങളെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പി.ശശി തിരികെ സി.പി.എമ്മിലേക്ക്

New Update

Image result for p sasi

Advertisment

കണ്ണൂര്‍: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പി.ശശി വീണ്ടും തിരികെ സി.പി.എമ്മിലേക്ക്. മുഖ്യമന്ത്രി പിണറായിയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്‍കൈയെടുത്തതിനെ തുടര്‍ന്നാണ് ശശി പാര്‍ട്ടിയിലേക്ക് തിരിച്ചുവരുന്നതെന്നും റിപ്പോര്‍ട്ടുകളുയരുന്നുണ്ട്. 2011 ജൂലൈയിലാണ് കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശി പുറത്താക്കപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവസമ്പത്തും ജനകീയ അടിത്തറയുമുള്ളവരെ തിരികെയെത്തിക്കാനാണ് സി.പി.എം തീരുമാനം.

Image result for p sasi cpm

ശശിയെ തിരിച്ചെടുക്കാന്‍ സി.പി.എം. സംസ്ഥാന സമിതി എടുത്ത തീരുമാനം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞദിവസം തലശേരി ഏരിയ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തശേഷം ഏരിയാ കമ്മറ്റി അംഗത്വത്തിന് ശിപാര്‍ശ ചെയ്തതോടെ ഏഴു വര്‍ഷത്തിനുശേഷം പി. ശശി തത്വത്തില്‍ പാര്‍ട്ടിയുടെ ഭാഗമായി. നിലവില്‍ പാര്‍ട്ടികോട്ടയായ തലശേരിമേഖലയില്‍ നേതൃഅഭാവം സി.പി.എം. നേരിടുന്നുണ്ട്.

Image result for p sasi cpm

പുറത്താകുമ്പോള്‍ ശശി സി.പി.എം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്തായതിന് ശേഷം അഭിഭാഷകനായി ജോലി തുടങ്ങിയ ശശി ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്, കതിരൂര്‍ മനോജ് വധക്കേസ് തുടങ്ങി നിരവധി കേസുകളില്‍ പാര്‍ട്ടിക്ക് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്ന ശശി ലൈംഗിക ആരോപണങ്ങളെത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍നിന്നും പുറത്തായത്.

Advertisment