Advertisment

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീം ജഴ്‌സിയില്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ പതിപ്പിക്കും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീം ജഴ്‌സിയില്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ പതിപ്പിക്കും. ടീം ജഴ്‌സിയില്‍ ലോഗോ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആളെ ലഭിക്കാത്തതിനാണ് പിസിബി അഫ്രീദി ഫൗണ്ടേഷനുമായി കൈ കോർക്കുന്നത്. ഒരു മദ്യ കമ്പനി പാകിസ്താന്‍ ജഴ്‌സിയില്‍ ലോഗോ പതിപ്പിക്കാന്‍ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും പരസ്പര ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

Advertisment

publive-image

കൊവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് കമ്പനികളെല്ലാം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇതാണ് പാകിസ്താന്റെ സ്‌പോണ്‍സര്‍ഷിപ്പിനേയും ബാധിച്ചത്. അതേ സമയം പാകിസ്താന്റെ ജഴ്‌സിയില്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ പതിപ്പിക്കുന്നതിലുള്ള സന്തോഷം അഫ്രീദിയും രേഖപ്പെടുത്തി.

ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പിസിബിയുടെ പങ്കാളികളാണ് ഞങ്ങള്‍. തുടര്‍ച്ചയായുള്ള പിന്തുണയ്ക്ക് വസിം ഖാനും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനും നന്ദി പറയുന്നു. പര്യടനത്തില്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് എല്ലാ വിജയാശംസകളും നേരുന്നുവെന്നും അഫ്രീദി ട്വിറ്ററിലൂടെ അറിയിച്ചു. ‌

പാകിസ്താനില്‍ ജീവകാരുണ്യ പ്രവര്‍ത്തനൾ വഴി അറിയപ്പെട്ട സംഘടനയാണ് ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ. പ്രധാനമായും കുട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തികളും രോഗികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളുമാണ് ഫൗണ്ടേഷന്റെ കീഴില്‍ നടത്തുന്നത്. കൊവിഡ് കാലത്തും നിരവധി പ്രവര്‍ത്തനങ്ങള്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.

sports news shahid afridi
Advertisment