Advertisment

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് മദീനയില്‍ ഊഷ്മള വരവേല്‍പ്പ്.

author-image
admin
New Update

publive-image

Advertisment

മദീന- പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് മദീനയില്‍ ഊഷ്മള വരവേല്‍പ്. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഇംറാന്‍ ഖാന്റെ പ്രഥമ വിദേശ പര്യടനമാണ് സൗദി അറേബ്യയില്‍. മദീന വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍, സൗദി അറേബ്യയിലെ പക്കിസ്ഥാന്‍ അംബാസഡര്‍ ഹഷം ബിന്‍ സിദ്ദീഖ്, പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

publive-image

പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്്മൂദ് ഖുറേഷി, ധനമന്ത്രി അസദ് ഉമര്‍, വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരി തുടങ്ങിയവര്‍ ഇംറാന്‍ ഖാനോടൊപ്പമുണ്ട്. മദീനയില്‍ റൗളാ ശരീഫ് സന്ദര്‍ശിച്ച ഇംറാന്‍ ഖാന്‍ രാത്രി ജിദ്ദയിലെത്തി ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പോയി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്, കിരീടാവകാശ് മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

publive-image

Advertisment