Advertisment

'രണ്ടു ദേശീയഗാനവും ഞാന്‍ പഠിച്ചിട്ടുണ്ട്; അടുത്തതവണ കളികാണാന്‍ എത്തുമ്പോള്‍ ഇരു രാജ്യങ്ങളുടെ പതാകയും കൂടെയുണ്ടാകും'; ഇന്ത്യന്‍ദേശീയഗാനം ഏറ്റുപാടി വൈറലായ പാകിസ്താന്‍ യുവാവ്

New Update

ദുബായ്: ഇന്ത്യയുടെ പാകിസ്താനെതിരായ ഏഷ്യാകപ്പ് മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ദേശീയ ഗാനം ഏറ്റുപാടിയ പാക് ആരാധകന്‍ ആദില്‍ താജിനെ ക്രിക്കറ്റ് ലോകം മറന്നുകാണില്ല. ഇന്ത്യന്‍ ദേശീയഗാനം തെറ്റാതെ ആലപിച്ച പാക് ആരാധകനോട് സ്‌നേഹം അറിയിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

Advertisment

publive-image

അതാരാണെന്നറിയാനുള്ള കൗതുകവും എല്ലാവര്‍ക്കുമുണ്ടായിരുന്നു. ഇപ്പോഴിതാ ആ ക്രിക്കറ്റ് സ്‌നേഹി നേരിട്ടുവന്നിരിക്കുകയാണ്.ഞാന്‍ രണ്ട് ദേശീയ ഗാനവും പഠിച്ചിട്ടുണ്ട്. ഇന്ത്യ എന്റെ അയല്‍ രാജ്യമാണ്, അതുകൊണ്ടാണ് ഞാന്‍ എഴുന്നേറ്റുനിന്നത്.'

ഇന്ത്യന്‍ ദേശീയഗാനം പാടിയപ്പോള്‍ എഴുന്നേറ്റ പാകിസ്താനികളേയും പാകിസ്താന്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ ഇന്ത്യക്കാരനേയും താന്‍ കണ്ടെന്ന് ആദില്‍ ആവേശപൂര്‍വം പറഞ്ഞു.

അടുത്ത മത്സരം കാണാനെത്തുമ്പോള്‍ രണ്ടു രാജ്യങ്ങളുടേയും പതാക തന്റെ കയ്യിലുണ്ടാകുമെന്ന് താജ് പറഞ്ഞു.

Advertisment