Advertisment

കൊവിഡിന്റെ മറവില്‍ പാകിസ്ഥാന്‍ നാലായിരത്തിലധികം തീവ്രവാദികളെ പട്ടികയില്‍ നിന്നൊഴിവാക്കിയെന്ന് ഇന്ത്യ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡിന്റെ മറവില്‍ പാകിസ്ഥാന്‍ നാലായിരത്തിലധികം തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് യുഎന്നില്‍ ഇന്ത്യ. പാക് അധീന കശ്മീരിലെ തദ്ദേശീയരുടെ ജനസംഖ്യ പാകിസ്ഥാന്‍ അട്ടിമറിച്ചെന്നും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇന്ത്യ വ്യക്തമാക്കി.

കശ്മീര്‍ പ്രശ്‌നം വീണ്ടും ഉന്നയിച്ച പാകിസ്ഥാന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ. ഇന്ത്യക്കെതിരെ തീവ്രവാദ ആക്രമണം നടത്താന്‍ ലഡാക്ക്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലായി പാകിസ്ഥാന്‍ തീവ്രവാദ ക്യാമ്പുകള്‍ വര്‍ധിപ്പിച്ചെന്നും യുഎന്നില്‍ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പവന്‍ ബാദെ പറഞ്ഞു.

ലോകം കൊവിഡ് മഹാമാരിയെ നേരിടുന്ന തിരക്കിലായിരിക്കുമ്പോള്‍ പാകിസ്താന്‍ ഭീകര ആവാസവ്യവസ്ഥയെ നിലനിര്‍ത്താന്‍ നിരോധിച്ച 4000-ത്തിലധികം തീവ്രവാദികളെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കികൊണ്ട് ലോകത്തെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment