Advertisment

ചൈനയുടെ സമ്മര്‍ദ്ദം; ടിക് ടോക്ക് നിരോധനം നീക്കി പാകിസ്ഥാന്‍

New Update

publive-image

ഇസ്ലാമാബാദ്: ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് പാകിസ്ഥാന്‍. ചൈനയില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് നിരോധനം പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. സദാചാര പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് നേരത്തെ പാകിസ്ഥാന്‍ ടിക് ടോക്ക് നിരോധിച്ചത്.

നയതന്ത്ര തലത്തില്‍ പാകിസ്ഥാനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന രാജ്യമാണ് ചൈന. വിവിധ മേഖലകളില്‍ പാകിസ്ഥാന് ചൈനയുടെ സഹായം ലഭിക്കുന്നുണ്ട്. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്ക് പ്രാമുഖ്യം നല്‍കിയാണ് ടിക് ടോക്ക് നിരോധനം പാകിസ്ഥാന്‍ പിന്‍വലിച്ചത്.

Advertisment