Advertisment

ഒരു ലക്ഷത്തോളം വിദഗ്ധ തൊഴിലാളികളെ കുവൈറ്റിലേക്ക് അയക്കാന്‍ ആഗ്രഹിക്കുന്നതായി പാകിസ്ഥാന്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഒരു ലക്ഷത്തോളം വിദഗ്ധ തൊഴിലാളികളെ കുവൈറ്റിലേക്ക് അയക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട അധികൃതരോട് ഇതുമായി ബന്ധപ്പെട്ട് അഭ്യര്‍ത്ഥന നടത്തിയതായും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അടുത്തിടെ ഒപ്പിട്ട കരാര്‍ പ്രകാരം പാകിസ്ഥാനില്‍ നിന്ന് 444 മെഡിക്കല്‍ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യാമെന്ന് കുവൈറ്റ് സമ്മതിച്ചിട്ടുണ്ട്.

വിദഗ്ധ തൊഴിലാളികളെ അയക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും പാക് അധികൃതര്‍ പറയുന്നു. അതേസമയം, കൊവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്റെ അഭ്യര്‍ത്ഥന കുവൈറ്റ് സ്വീകരിക്കാന്‍ സാധ്യതയില്ല. പ്രത്യേകിച്ചും നിരവധി പേര്‍ക്ക് കുവൈറ്റില്‍ തൊഴില്‍ നഷ്ടമായ സാഹചര്യത്തില്‍.

മാര്‍ച്ച് പകുതി മുതല്‍ ജൂലൈ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 160000 പ്രവാസികളാണ് കുവൈറ്റ് വിട്ടത്. പൊതുമേഖലയില്‍ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടിയും കുവൈറ്റ് സ്വീകരിക്കുന്നുണ്ട്.

Advertisment