Advertisment

പാകിസ്ഥാന്‍ കാ​ഷ്മീ​രി​ലെ ടെ​ലി​കോം നി​യ​ന്ത്ര​ണം അ​ട്ടി​മ​റി​ക്കാ​ന്‍ ശ്രമിക്കുന്നു

New Update

ന്യൂ​ഡ​ല്‍​ഹി: ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കാ​ഷ്മീ​രി​ലെ വാ​ര്‍​ത്താ വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ള്‍​ക്കും ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍​ക്കും ഇ​ന്ത്യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് അ​ട്ടി​മ​റി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ നീ​ക്ക​മാ​രം​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്.

Advertisment

publive-image

താ​ഴ് വ​ര​യി​ലേ​ക്കു നു​ഴ​ഞ്ഞു​ക​യ​റു​ന്ന പാ​ക്ക് ഭീ​ക​ര​രെ സ​ഹാ​യി​ക്കാ​ന്‍ കാ​ഷ്മീ​രി​നെ​ക്കൂ​ടി പ​രി​ധി​യി​ല്‍ വ​രു​ത്തു​ന്ന ത​ര​ത്തി​ല്‍ മൊ​ബൈ​ല്‍ ക​വ​റേ​ജ് വ​ര്‍​ധി​പ്പി​ക്കാ​നാ​ണു പാ​ക്കി​സ്ഥാ​ന്‍റെ നീ​ക്കം.

നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു അ​ന്താ​രാ​ഷ് ട്ര ​അ​തി​ര്‍​ത്തി​ക്കും സ​മീ​പ​മു​ള്ള 38 സ്ഥ​ല​ങ്ങ​ള്‍ മൊ​ബൈ​ല്‍ ട​വ​റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍റെ സ്പെ​ഷ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍(​എ​സ് സി​ഒ) ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു​വെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. 18 സ്ഥ​ല​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള ട​വ​റു​ക​ളു​ടെ ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​നും നീ​ക്കം ന​ട​ക്കു​ന്നു.

ഇ​പ്പോ​ഴു​ള്ള മൊ​ബൈ​ല്‍ ട​വ​റു​ക​ളു​ടെ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ക​യും ഒ​രു വ​ര്‍​ഷ​മാ​യി പു​തി​യ​വ പ​ണി​യു​ക​യു​മാ​ണു പാ​ക്കി​സ്ഥാ​ന്‍ ചെ​യ്യു​ന്ന​തെ​ന്നു ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്ന​തു ത​ട​യാ​ന്‍ കാ​ഷ്മീ​രി​ലെ വാ​ര്‍​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ള്‍​ക്കു സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

നി​ല​വി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ലും സം​ഘ​ര്‍​ഷ​സ​മ​യ​ത്ത് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ര്‍​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ള്‍​ക്കു താ​ത്കാ​ലി​ക വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്താ​റു​ണ്ട്. ഇ​തു മ​റി​ക​ട​ക്കാ​നാ​ണു പാ​ക്കി​സ്ഥാ​ന്‍റെ ശ്ര​മം.

pakisthan telicom
Advertisment