Advertisment

പാലാ ടൗൺ സമാന്തര റോഡിന്റെ അവശേഷിക്കുന്ന നിർമാണത്തിന് പുതുക്കിയ ഭരണാനുമതി സ്വാഗതാർഹം: നഗരസഭാ ചെയർപേഴ്സൺ മേരി ഡോമിനിക്

author-image
സുനില്‍ പാലാ
New Update

പാലാ: ടൗൺ സമാന്തര റോഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലെ അവശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് 2012, 2014, 2015 കാലഘട്ടങ്ങളിൽ നൽകിയ ഭരണാനുമതികളിൽ അവശേഷിക്കുന്ന തുക വിനിയോഗിക്കുന്നതിനും റവന്യൂ ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിന് തുക കൈമാറുന്നതിനും അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിനെ പാലാ നഗരസഭാദ്ധ്യക്ഷ മേരി ഡോമിനിക്കും മുൻ നഗരസഭാദ്ധ്യക്ഷമാരായ ബിജി ജോ ജോ ,ലീന സണ്ണി എന്നിവരും സ്വാഗതം ചെയ്തു.

Advertisment

publive-image

സമാന്തര റോഡിന്റെ 99% നിർമാണങ്ങളും പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് നാലു വർഷം മുൻപ് തുറന്ന് കൊടുത്തിരുന്നുവെങ്കിലും  100 മീറ്ററിൽ താഴെ വരുന്ന ഏതാനും ഭാഗത്ത് തർക്കം നിലനിന്നതു കാരണം നിർമാണം പൂർത്തിയാക്കുവാൻ കഴിഞ്ഞിരുന്നില്ല

ഇതിൽ വ്യാപക പ്രതിഷേധം ഉയരുകയും നിരവധി പ്രക്ഷോഭങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. തുടർ നടപടികൾക്കായി നിരവധി ചർച്ചകളും നിവേദനങ്ങളും നൽകിയിരുന്നു. ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി പ്രത്യേക പരിഗണനയിൽ 2012, 2014, 2015 വർഷങ്ങളിൽ നൽകിയ  ഭരണാനുമതികളിൽ അവശേഷിക്കുന്ന തുകയും പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുകയും വിനിയോഗിക്കുന്നതിന് അനുമതി നൽകി കൊണ്ടുള്ളതാണ് പുതുക്കിയ ഉത്തരവ്

നിർമാണം വൈകിയതിനാൽ പുതുക്കിയ നിരക്കിൽ മാത്രമേ ഇനി നിർമാണം നടത്തുവാൻ കഴിയൂ. വലിയ അധിക ബാദ്ധ്യത വരുത്തുകയും ചെയ്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീ.ഫ് എൻജിനീയർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലുണ്ടായിരുന്ന ഭരണാനുമതിയിൽ അവശേഷിക്കുന്ന. തുക വിനിയോഗിക്കുന്നതിന് സർക്കാർ ഉത്തരവ് വ്യവസ്ഥകളോടെ നൽകിയിരിക്കുന്നതെന്ന് ചെയർപേഴ്സൺ മേരി ഡോമിനിക് പറഞ്ഞു.നഗരത്തിലേക്ക് എത്തിച്ചേരുന്ന എല്ലാ പി.ഡബ്യു ഡി 'റോഡുകളിലേക്കും തടസ്സമില്ലാതെ പ്രവേശിക്കുന്ന വിധമാണ് കേരളത്തിലെ മാതൃകയായ  ലോക നിലവാരത്തിൽ വാഭാവനം ചെയ്ത് നിർമ്മിച്ച ഈ ബൈപാസ് .ചില വഴിക്കുവാൻ അനുവദിച്ച

തുക എത്രയും വേഗം റവന്യൂ ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിന് കൈമാറുകയും പണം കൈപ്പറ്റുവാൻ അവശേഷിക്കുന്ന ഭൂഉടമ കൾക്ക് വിതരണം ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന പുതിയ വ്യവസ്ഥകൾ പ്രകാരം ടെൻഡർ നടപടി സ്വീകരിച്ച് നിർമാണം പൂർത്തിയാക്കുവാൻ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.ജോസ് കെ.മാണി എം.പിയുടെ ശ്രമഫലമായി കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും തുക അനുവദിച്ചാണ് കിഴതടിയൂർ മുതൽ സിവിൽസ്റ്റേഷൻ വരെയുള്ള ഭാഗം പൂർത്തിയാക്കിയത്.

pala
Advertisment