Advertisment

റോഡിന്റെ തിട്ടിയിടിഞ്ഞ് സ്കൂൾ ബസ് മരത്തിലിടിച്ച് നിന്നു, കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ : ഇന്ന് വൈകിട്ട് നാലരയോടെ അന്ത്യാളം - ചക്കാമ്പുഴ നിരപ്പ് റോഡിൽ പാമ്പയ്ക്കൽ ഭാഗത്തായിരുന്നൂ അപകടം. അമനകര ചാവറ സ്കൂളിൽ നിന്നും കുട്ടികളുമായെത്തിയ ബസ്, എതിരെ വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ തിട്ടിയിടഞ്ഞ് ചെരിയുകയായിരുന്നു പത്തോളം കുട്ടികൾ ബസ്സിലുണ്ടായിരുന്നു.

publive-image

റോഡിന് സമീപം 8 അടി താഴ്ചയോളം കുഴിയാണ്. ബസ് ഇവിടെയുള്ള വലിയ മരത്തിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഓടി എത്തിയ നാട്ടുകാർ കുട്ടികളെ ചെരിഞ്ഞ ബസ്സിൽ നിന്നും സുരക്ഷിതമായി പുറത്തെത്തിച്ചു.

റോഡ് 5 മീറ്റർ വീതിയിൽ ടാർ ചെയ്തിട്ടുണ്ടെങ്കിലും ഇരുവശങ്ങളിലും മണ്ണെടുത്തിട്ടത് ഉറച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ സംരക്ഷണ ഭിത്തി പലയിടത്തും ശോച്യാവസ്ഥയിലുമാണ്.

kottayam news
Advertisment