Advertisment

പാലാ അമനകര പ്രദേശത്ത് ബി എസ് എൻ എല്ലിന് റേഞ്ചില്ല; വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം അവതാളത്തില്‍

New Update

പാലാ :അമനകര പ്രദേശത്ത് ബി എസ് എൻ എൽ ന് റേഞ്ചില്ലാത്തതിനാൽ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം അവതാളത്തിലായിരിക്കുന്നു.മിക്ക ദിവസങ്ങളിലും ഏറെ നേരം റേഞ്ച് ഇല്ലാത്തതിനാൽ പഠനം പല ദിവസങ്ങളിലും പൂർണ്ണമായി തന്നെ മുടങ്ങുകയാണ് പതിവ്.

publive-image

ഇത് സംബന്ധിച്ചു 200 ഓളം കുടുംബങ്ങൾ ബി എസ് എൻ എൽ അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ ഉടനെ തന്നെ പരിഹരിക്കണമെന്നും അല്ലെങ്കിൽ വിദ്യാർഥികളും രക്ഷിതാക്കളും അടക്കം ബി എസ് എൻ എൽ ആഫീസ് ഉപരോധമടക്കമുള്ള സമര പരിപാടികളുമായി കടന്നു വരുമെന്നും റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീകുമാർ സൂര്യ കിരൺ കോട്ടയം മീഡിയയോട് പറഞ്ഞു.

pala bsnl range
Advertisment