Advertisment

പാലാ രൂപതയുടെ 'നമുക്കും മീൻ വളർത്താം മൽസ്യഗ്രാമം' പദ്ധതിയുടെ ഭാഗമായി പാലായുടെ സ്വന്തം മാണിസാറിന്റെ കുടുംബവും

New Update

publive-image

Advertisment

പാലാ: പാലായുടെ കാർഷിക മേഖലക്ക് ഗതകാലപ്രൗഢി നൽകാനുള്ള പാലാ രൂപതയുടെ പദ്ധതിയായ നമുക്കും മീൻ വളർത്താം മൽസ്യഗ്രാമം' ഏറ്റെടുത്തു കരിങ്ങോഴയ്ക്കൽ കുടുംബവും. കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ ജോസ്. കെ. മാണിയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തു ചേർന്നാണ് ഈ പദ്ധതിയിൽ ഭാഗമാവുകയാണ്.

publive-image

മീനുകളെ കുളത്തിൽ നിക്ഷേപിച്ചുകൊണ്ടു പാലാ രൂപതയുടെ അഭിവന്ദ്യ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം നിർവഹിച്ചു. 250 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഇവയിൽ 100 എണ്ണവും വളർച്ചയെത്തുമ്പോൾ പാലാ മരിയസദന് കൈമാറുമെന്ന് കുടുംബാംഗമായ നിഷ ജോസ് കെ മാണി പറഞ്ഞു.

publive-image

പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ റവ. ഫാ. തോമസ് കിഴക്കേൽ, റവ. ഫാ. നരിതൂക്കിൽ, കോർഡിനേറ്റർ ശ്രീ ഡാന്റിസ് കൂനാനിക്കൽ, ശാലോം പാസ്റ്ററൽ സെന്റർ കോർഡിനേറ്റർ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു. മോഴൂർ മോഡലിൽ രാജുവാണ് കുളത്തിന്റെ നിർമാണം നിർവഹിച്ചത്.

Advertisment