Advertisment

പാലാ മൊണാസ്ട്രി വാര്‍ഡില്‍ ഇത്തവണ പോരാട്ടം കെ എം മാണിക്കൊപ്പം നിന്ന് 'മാണിസാറോളം' പടര്‍ന്നു പന്തലിച്ച പുതിയ ജോസഫ് ഗ്രൂപ്പ് നേതാവ് കുര്യാക്കോസ് പടവനും ഇടതുമുന്നണിയുടെ ആന്‍റോ പടിഞ്ഞാറേക്കരയും തമ്മില്‍ ! മൊണാസ്ട്രിയിലെ പോര് സ്ഥാനാര്‍ഥികള്‍ തമ്മിലല്ല, ചില നിലപാടുകളും നിലപാടില്ലായ്മകളുമൊക്കെ തമ്മിലാണ് ? തെരഞ്ഞെടുപ്പില്‍ ജനം ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍ ഇങ്ങനെയൊക്കെ…

New Update

publive-image

Advertisment

പാലാ: നഗരസഭയിലെ 10-ാം വാര്‍ഡായ മൊണിസ്ടിയില്‍ ഇത്തവണ പോരാട്ടം വെറും എതിരാളികള്‍ തമ്മിലല്ല, ചില ആശയങ്ങളും നിലപാടുകളും നിലപാടുകളിലെ പൊരുത്തമില്ലായ്മകളും ഒക്കെതമ്മിലാണ്.

ആ പോരിന് സ്ഥാനാര്‍ഥികള്‍ക്കപ്പുറമുള്ള അര്‍ത്ഥ തലങ്ങളുമുണ്ട്. കാരണം ഇവിടുത്തെ പോര് മുന്‍ നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ് പടവനും നിലവിലെ ഇടതുമുന്നണി പാനലില്‍ ചെയര്‍മാനാകുമെന്ന് കരുതുന്ന ആന്‍റോ പടിഞ്ഞാറേക്കരയും തമ്മിലാണ്. വിഷയം കുര്യാക്കോസ് പടവന്‍ തന്നെയാണ്.

പതിറ്റാണ്ടുകളോളമായി കെഎം മാണി എന്ന വന്‍മരത്തിനു കീഴില്‍ നിന്നു വളര്‍ന്നു പന്തലിച്ച കുര്യാക്കോസ് പടവന്‍ പിന്നീട് മാണിസാറിനേയും അദ്ദേഹത്തിന്‍റെ പിന്തുടര്‍ച്ചക്കാരേയും പോലും എതിരിടാന്‍ പോന്നത്ര 'ശക്തനായി' മാറിയശേഷമുള്ള സംഭവവികാസങ്ങള്‍ക്കിടയിലെ പരീക്ഷണമാണ് ഈ തെരഞ്ഞെടുപ്പ്.

20 വര്‍ഷം മുമ്പത്തെ പടവനല്ല ഇന്നത്തെ കുര്യാക്കോസ് പടവന്‍. ഷാജു തുരുത്തനേപ്പോലെ മാണിസാറിന്‍റെ വലംകൈയ്യായിരുന്ന പ്രഗല്‍ഭനു പലരെയും വെട്ടിനിരത്തി രണ്ടു തവണ മുഴുവന്‍ ടേമും ഗരസസഭാ വൈസ് ചെയര്‍മാനായും ഒരു മുഴുവന്‍ ടേമില്‍ ചെയര്‍മാനായും പാലായെ നിയന്ത്രിച്ചത് പടവനായിരുന്നു.

മാണിസാര്‍ ധനമന്ത്രിയും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയുമായിരുന്നപ്പോള്‍ നഗരസഭാ ചെയര്‍മാനായിരുന്ന കുര്യാക്കോസ് പടവനും പാലായില്‍ പടര്‍ന്നു പന്തലിച്ചു. അതെന്തായാലും അതിന്‍റെ ശരിതെറ്റുകള്‍ ഇപ്പോഴല്ല ചര്‍ച്ച ചെയ്യേണ്ടത്.

എങ്കിലും അങ്ങനെ എല്ലാംകൊണ്ടും ശക്തനായ പടവന്‍ ആ വസന്തം കൊഴിഞ്ഞപ്പോള്‍ അതുവരെ മാണിസാര്‍ ഐക്യത്തില്‍പ്പോലും ഒരു വിളിപ്പാടകലെ മാത്രം നിര്‍ത്തിയിരുന്ന പിജെ ജോസഫിനുവേണ്ടിയാണ് ശിഷ്ട രാഷ്ട്രീയം മാറ്റിവച്ചിരിക്കുന്നതത്രെ !

അതിലെ ശരിയും ശെരികേടുമൊക്കെ ഈ തെരഞ്ഞെടുപ്പില്‍ ജനം ചര്‍ച്ചചെയ്യുമായിരിക്കാം. പടവന്‍റെ നിലപാടുകളില്‍ ചര്‍ച്ചചെയ്യപ്പെടുന്ന മറ്റൊരു വിഷയം പാലാ മാര്‍ക്കറ്റ് കോംപ്ലക്സാണ്.

കഴിഞ്ഞ നഗര ഭരണത്തില്‍ ചെയര്‍പേഴ്സണുമായും പിണങ്ങിയതോടെ അതുവരെ തന്‍റെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്കറ്റ് റോഡിലെ നഗരസഭയുടെ മാര്‍ക്കറ്റ് കോംപ്ലക്സ് വിട്ടുനല്‍കാന്‍ പടവന്‍ തീരുമാനിക്കുന്നു.

അതില്‍ ചില തര്‍ക്കങ്ങള്‍ രൂപപ്പെടുന്നു. ഒടുവില്‍ സ്വന്തം നഗരസഭയുമായി കലഹിച്ച് ആ കോംപ്ലക്സ് വിട്ടുനല്‍കി ഇറങ്ങിപ്പോന്നപ്പോള്‍ ആ കോംപ്ലക്സിന്‍റെ അവസ്ഥ എന്തായിരുന്നുവെന്നത് നഗരത്തിലുള്ളവര്‍ക്കറിയാം. മുറ്റത്തുനിന്ന ചെടികള്‍ വരെ വെട്ടിനശിപ്പിച്ചിരുന്നുവത്രെ ! അതൊക്കെ ജനം ചര്‍ച്ച ചെയ്യുമെന്ന് തീര്‍ച്ച.

ഇതൊക്കെയാണെങ്കിലും അത്തരം ചിലതൊക്കെ മാറ്റിനിര്‍ത്തിയാല്‍ പാലാ നഗരസഭയെ മികച്ച നിലയില്‍ മുന്നോട്ടുനയിച്ച ചെയര്‍മാനായിരുന്നു കുര്യാക്കോസ് പടവന്‍. അത്തരം കാര്യങ്ങളില്‍ നിലവിലെ എതിരാളി ആന്‍റെ പടിഞ്ഞാറേക്കരയേക്കാള്‍ ഒരു പടികൂടി മുന്നിലായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയായി ജോസഫ് ഗ്രൂപ്പ് പ്രതിനിധിയായി മത്സരിക്കുന്ന കുര്യാക്കോസ് പടവന്‍.

ആന്‍റോയുടെ കരുത്ത് സ്വന്തം രാഷ്ട്രീയ വ്യക്തിത്വത്തിനപ്പുറം ജോസ് കെ മാണി എന്ന തന്‍റെ നേതാവിന്‍റെയും അന്തരിച്ച നേതാവ് കെ എം മാണിസാറിന്‍റെയും സ്വന്തം പിതാവ് പരേതനായ മുന്‍ നഗരസഭാ ചെയര്‍മാന്‍ ജോസ് പടിഞ്ഞാറേക്കരയുടെയും പാരമ്പര്യവും പിന്തുണയുമൊക്കെയാണ്.

മാത്രമല്ല, പത്താം വാര്‍ഡ് ആന്‍റോയെ സംബന്ധിച്ചിടത്തോളം സ്വന്തം പിതാവും മാതാവും ചേടത്തിയുമൊക്കെ മത്സരിച്ച വൈകാരിക ബന്ധവുമുള്ളതുകൂടിയാണ്. ആരേയും പരിചയപ്പെടുത്തേണ്ടതില്ല.

എന്‍ഡിഎ സ്ഥാനാര്‍ഥി അനന്തകൃഷ്ണനും സാധാരണക്കാരുടെ പ്രതിനിധികൂടിയാണ്. മാത്രമല്ല, കരുത്തനായ ഒരു സ്വതന്ത്രന്‍ കൂടിയുണ്ടിവിടെ - ആന്‍റണി എള്ളുംകാലായില്‍. ശേഷം 16-നറിയാം.

 

pala news
Advertisment