Advertisment

പാലാ - പൊൻകുന്നം റോഡിൽ വഴിയാത്രക്കാരനായ യുവാവ് കാറിടിച്ചു മരിച്ചു

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ : പുലർച്ചെ കശാപ്പ് ശാലയിലേക്ക് പോവുകയായിരുന്ന യുവാവ് കാറിടിച്ചു മരിച്ചു. പൈക ചെമ്പൻകുളം ടോമി തോമസ് (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.45 ഓടെ പാലാ - പൊൻകുന്നം റോഡിൽ പൈക പള്ളിക്ക് സമീപമായിരുന്നു അപകടം.

പൈകയിൽ കശാപ്പ് ശാലയിലെ സഹായിയായിരുന്ന ടോമി ഉരുവിനെ അഴിക്കാൻ പോകുമ്പോഴായിരുന്നു സംഭവം. പൊൻകുന്നം ഭാഗത്തുനിന്നും പാലായിലേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു.

ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു. ടോമിയുടെ ഭാര്യ മെറീന.

മക്കൾ : നിഖിൽ, നിയ(ഇരുവരും വിദ്യാർത്ഥികൾ).

സംസ്കാരം നാളെ ഞായർ(16) വൈകിട്ട് 5ന് പൈക സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും.

pala news
Advertisment