Advertisment

പാലക്കാട് നഗരസഭാ വളപ്പില്‍ മാലിന്യകൂമ്പാരം !

New Update

publive-image

പാലക്കാട്: കൊറോണയുടെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണശുചിത്വം പാലിക്കാന്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പുകള്‍ നല്‍കികൊണ്ടിരിക്കുമ്പോള്‍ നഗരസഭവളപ്പില്‍ മാലിന്യകൂമ്പാരം കിടക്കുന്നത് നഗരസഭ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു.

ജില്ലാശുപത്രിക്കു മുമ്പിലെ നഗരസഭ ഗൈയ്റ്റിനു പരിസരത്തെ മരചുവട്ടിലാണ് ചാക്കുകള്‍ കൂട്ടിയിരിക്കുന്നത്. അവിടെ നഗരസഭയുടെ ആംബുലന്‍സും, മാലിന്യം ശേഖരിക്കുന്ന കണ്ടെയ്‌നര്‍ വാനും തുരുമ്പുപിടിച്ചു കിടക്കുന്നുണ്ട്. റോബിന്‍സണ്‍ റോഡില്‍ നിന്നും നഗരസഭക്കുള്ളിലേക്കുള്ള വഴിയിലും ഫള്ക്‌സ് മാലിന്യം കുന്നുകിടക്കുന്നുണ്ട്.

palakkad news
Advertisment