Advertisment

ജീവിതം ആസ്വദിച്ച് തുടങ്ങും മുന്‍പെ തേടിയെത്തിയിരിത് അപൂര്‍വ്വ രോഗം ;പിതാവിന്റെ മരണശേഷം മൂന്ന് സഹോദരങ്ങളടങ്ങിയ കുടുംബത്തിന്റെ ഭാരം ചുമലിലേറ്റി പ്രവാസിയായി; മജ്ജ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടി ഈ 24കാരന്‍

New Update

പാലക്കാട്: ജീവിതം ആസ്വദിച്ച് തുടങ്ങും മുന്‍പെ ഈ യുവാവിനെ തേടിയെത്തിയിരിത് അപൂര്‍വ്വ രോഗം. ഏറെ ജീവിത വഴി താണ്ടാനുള്ള ഈ 24കാരന്‍ തന്നെ കാര്‍ന്നുതിന്നുന്ന രോഗത്തിനുള്ള ചികിത്സയ്ക്കുള്ള പണം പോലും കണ്ടെത്താനാകാതെ പാതി വഴിയില്‍ പകച്ചു നില്‍ക്കുകയാണ്. പാലക്കാട് ചെര്‍പ്പുള്ളശ്ശേരിയിലെ അബ്ദുല്‍ നാസറാണ് (24) ജീവിതത്തിലേക്ക് തിരിച്ചുവരാനായി സുമനസുകളയുടെ സഹായം തേടുന്നത്.

Advertisment

publive-image

കുടുംബ ഭാരം ചുമലിലേറ്റി പ്രവാസ ഭൂമിയിലെത്തിയതായിരുന്നു നാസര്‍.  പാലക്കാട് ചെര്‍പ്പുളശ്ശേരി മഞ്ചക്കല്‍ കോളനിയില്‍ താമസിക്കുന്ന പരേതനായ ഹമീദിന്റെയും നബീസയുടേയും മൂത്തമകനായ അബ്ദുല്‍ നാസര്‍ രക്തസംബന്ധമായ ഗുരുതര രോഗ (അപ്ലാസ്റ്റിക് അനേമിയ)ത്തിന്റെ പിടിയില്‍പ്പെട്ടാണ് ദുരിതമനുഭവിക്കുന്നത്.

കുടുംബത്തെ മുഴുവന്‍ തകര്‍ത്തുകളഞ്ഞ സംഭവമായിരുന്നു പിതാവിന്റെ മരണം. ആ ആഘാതത്തില്‍ നിന്നും മുക്തനാകുന്നതിന് മുന്‍പാണ് മാതാവിന്റെയും മൂന്ന് സഹോദരങ്ങളുടേയും ഭാവിയെ കരുതി നാസര്‍ യുഎഇയിലേക്ക് വിമാനം കയറിയത്. സാധാരണ ലക്ഷത്തിലൊരാള്‍ക്ക് മാത്രമേ ഈ രോഗം ബാധിക്കാറുള്ളൂ എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. എല്ലുകളുടെ ഇടയിലുള്ള മജ്ജയില്‍ രക്തമുത്പാദിപ്പിക്കുന്ന കോശങ്ങള്‍ പൂര്‍ണമായും നശിക്കുകയും അതുകൊണ്ട് മജ്ജയുടെയും രക്തത്തിന്റേയും ഉത്പാദനം പൂര്‍ണമായും നടക്കാത്ത അവസ്ഥയിലുമായി. ഗുരുതരാവസ്ഥ മനസിലായപ്പോള്‍ നാസര്‍ നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.

പിന്നീട്, എറണാകുളത്തും തിരുവനന്തപുരം ആര്‍സിസിയിലും തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററിലും ചികിത്സ തേടി. രോഗത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ എത്രയും പെട്ടെന്ന് മജ്ജ മാറ്റിവയ്ക്കല്‍ അടക്കമുള്ള ശസ്ത്രക്രിയ ചെയ്യണമെന്നും അതിനായി 25 ലക്ഷത്തോളം രൂപ ചെലവു വരുമെന്നും അറിയിച്ചു. ജീവിതം വഴിമുട്ടിയ കുടുംബത്തിന്റെ ആകെ ആശ്രയമായ നാസറിന് ഈ തുക ചിന്തിക്കാന്‍ പോലും സാധിക്കുന്നതിന് അപ്പുറമാണ്. ചികിത്സാ ചെലവിനായി സര്‍ക്കാരിന്റെ ആനുകൂല്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചതുമില്ല. നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപീകരിച്ച് ശ്രമം നടത്തുന്നുണ്ടെങ്കിലും ഇത്രയും വലിയ തുക പെട്ടെന്ന് സമാഹരിക്കാന്‍ പ്രയാസമാണ്.

 

Advertisment