Advertisment

പാലാരിവട്ടം പാലത്തിന്‍റെ കോണ്‍ക്രീറ്റ് കട്ടിംഗ് തുടങ്ങി ; ഈ വഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പാലാരിവട്ടം പാലത്തിന്‍റെ കോണ്‍ക്രീറ്റ് കട്ടിംഗ് തുടങ്ങി. ഡിവൈഡറുകളാണ് ആദ്യം നീക്കം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ സ്ലാബുകളും മുറിച്ച്‌ മാറ്റും. അടുത്ത ദിവസം മുതല്‍ ഈ വഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

Advertisment

publive-image

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ടാര്‍ നീക്കം ചെയ്യുന്ന ജോലികള്‍ ആയിരുന്നു . ഇത് പൂര്‍ത്തിയായതോടെയാണ് കോണ്ക്രീറ്റ് കട്ടിംഗ് ആരംഭിച്ചത്. ഡയമണ്ട് വയര്‍ സോ കട്ടര്‍ ഉപയോഗിച്ചാണ് ഡിവൈഡറുകള്‍ മുറിക്കുന്നത്. ഇത് പൂര്‍ത്തിയായശേഷം സ്ലാബുകളും ഗര്‍ഡറുകളും ഉള്‍പ്പെടെ കട്ട് ചെയ്യും.

പിന്നീട് ഇവ പൊടിച്ച്‌ നീക്കം ചെയ്യാനാണ് തീരുമാനം. കോണ്‍ ക്രീറ്റ് കട്ട് ചെയ്യുമ്ബോള്‍ പരമാവധി പൊടി ഉയരാതിരിക്കാന്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്.

Advertisment