Advertisment

പലസ്‌തീൻ ജനതയുടെ സം‌രക്ഷണം ഉറപ്പാക്കുന്ന പ്രമേയത്തിനു യു‌എൻ രക്ഷാസമിതി അംഗീകാരം നേടാനുള്ള ശ്രമം തുടരുമെന്ന് കുവൈറ്റ് അമീര്‍

New Update

കുവൈറ്റ് : പലസ്‌തീൻ ജനതയുടെ സം‌രക്ഷണം ഉറപ്പാക്കുന്ന പ്രമേയത്തിനു യു‌എൻ രക്ഷാസമിതി അംഗീകാരം നേടാനുള്ള ശ്രമം തുടരുമെന്ന് കുവൈറ്റ് അമീര്‍ .ക്രൂരമായ അതിക്രമങ്ങളെ അപലപിക്കുന്ന പ്രമേയമോ പ്രസ്താവനയോ രക്ഷാസമിതി അംഗീകരിക്കണമെന്ന ആവശ്യം ആവർത്തിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

സി‌റിയ, യെമൻ, മ്യാന്മർ എന്നിവിടങ്ങളിലെ അതിക്രമസംഭവങ്ങളിൽ അമീർ ദുഃഖം രേഖപ്പെടുത്തി. വിവിധ രാജ്യങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ പുനഃക്രമീകരിക്കണമെന്നും ഷെയ്ഖ് സബാഹ് ആവശ്യപ്പെട്ടു.

ഇസ്‌തംബുളിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്റെ (ഒഐസി) അടിയന്തര യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അമീർ.

kuwait kuwait latest
Advertisment