Advertisment

11 കോടിയും കടന്ന് പറപറന്ന് പഞ്ചവര്‍ണതത്ത

author-image
ഫിലിം ഡസ്ക്
New Update

ജയറാമിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിച്ച് പഞ്ചവര്‍ണതത്ത. തിയേറ്റര്‍ കളക്ഷന്‍, സാറ്റലൈറ്റ് റൈറ്റ്‌സ് എന്നിവ കൊണ്ടു തന്നെ 11 കോടി രൂപയുടെ ബിസിനസ് കടന്ന പഞ്ചവര്‍ണതത്ത ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു.

Advertisment

publive-image

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാമും കുഞ്ചാക്കോ ബോബനും അനുശ്രീയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിരി മാത്രം പ്രതീക്ഷിച്ച് പോയ പ്രേക്ഷകന് അതിനൊപ്പം കഥയും ജീവിതവും കൂടി കൊടുത്ത കുടുംബ കഥയാണ് പഞ്ചവര്‍ണതത്ത പറഞ്ഞത്.

publive-image

റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ കൊണ്ട് 7.65 കോടി രൂപയുടെ തിയേറ്റര്‍ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. കഴിഞ്ഞ കുറേക്കാലങ്ങളായി വിജയചിത്രങ്ങളുടെ അഭാവം കൊണ്ട് പരിങ്ങലിലായിരുന്ന ജയറാമിന്റെ വമ്പന്‍ തിരിച്ചുവരവ് കൂടിയായി ഈ ചിത്രം. ബോക്‌സ് ഓഫീസ് കളക്ഷനൊപ്പം 3.92 കോടി രൂപയുടെ സാറ്റലൈറ്റ് റൈറ്റ്‌സും വിറ്റുപോയിട്ടുണ്ട്.

publive-image

publive-image

publive-image

Advertisment