Advertisment

സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസിലേക്ക് വരുന്ന സമാന്തര വാഹനങ്ങള്‍ക്കെതിരെ നടപടി വേണ്ടെന്ന ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് വിവാദമാകുന്നു: ജീവനക്കാര്‍ക്കായി ബോണ്ട് സര്‍വ്വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടി

New Update

publive-image

Advertisment

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ഓഫീസിലേക്ക് വരുന്ന സമാന്തര വാഹനങ്ങൾക്കെതിരെ നടപടി വേണ്ടെന്ന ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് വിവാദമാകുന്നു. ജീവനക്കാർക്കായി ബോണ്ട് സർവ്വീസുകൾ നടത്തുന്ന കെഎസ്ആർടിസിക്ക് ഇത് വലിയ തിരിച്ചടിയാവുകയാണ്.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സെക്രട്ടേറിയേറ്റിലേക്കും തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലേക്കും ജീവനക്കാരുമായി നിരവധി സ്വകാര്യ വാഹനങ്ങളാണ് സർവ്വീസ് നടത്തുന്നത്.

മോട്ടോർ വാഹന നിയമം ലംഘിച്ച് സ്റ്റേജ് ക്യാര്യേജ് സർവ്വീസുകളായാണ് ഭൂരിഭാഗവും പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് പുറമേ മറ്റ് യാത്രക്കാരും ഈ സർവ്വീസുകൾ ഉപയോഗിക്കുന്നുണ്ട്. വരുമാന വർദ്ധനക്കുള്ള പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയേറ്റുൾപ്പടെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളിലേക്ക് കെഎസ്ആർടിസി ബോണ്ട് എന്ന പേരിൽ പ്രത്യേക സർവ്വീസ് നടത്തുന്നുണ്ട്.

എന്നാൽ സമാന്തര സർവ്വീസുകൾ സജീവമായതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഈ സാഹചര്യത്തിൽ ആശങ്ക അറിയച്ച് കെഎസ്ആർടിസി എംഡി സർക്കാരിന് കത്ത് നല‍കി. ഇതിനുള്ള മറുപടിയായാണ് ഗതാഗത സെക്രട്ടറി പുതിയ ഉത്തരവിറക്കിയത്. ഇതനുസരിച്ച് സർക്കാർ ജീവനക്കാർ മാത്രം വടകക്കെടുക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക അനുമതി ഉണ്ടായിരിക്കും.

Advertisment