Advertisment

തീവ്രവാദ ആശയങ്ങള്‍ക്ക് സഹായകരമാകുന്നവര്‍ എന്ന് ആരോപിച്ച് 231 പേരെ രാജ്യത്ത് നിന്ന് ഫ്രാന്‍സ് പുറത്താക്കുന്നു 

New Update

പാരീസ് : തീവ്രവാദ ആശയങ്ങള്‍ക്ക് സഹായകരമാകുന്നവര്‍ എന്ന് ആരോപിച്ച് 231 ഓളം പൗരന്‍മാരെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ഫ്രാന്‍സിന്റെ നീക്കം. തീവ്രവാദ സംഘടനകളുമായി രഹസ്യ ബന്ധം പുല്‍ത്തുന്നവരെയാണ് ഒഴിവാക്കുന്നതെന്ന് ഫ്രാന്‍സ് സര്‍ക്കാറിലെ ഉന്നതരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

അധ്യപാകനെ കഴുത്തറത്ത് കൊന്നതില്‍ ഇപ്പോള്‍ ജയിലിലുള്ള 180 പേരെയടക്കമുള്ളവരാണ് പുറത്താക്കപ്പെടുന്നത്. എന്നാല്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വിമര്‍ശകരേയും, ഏതാനും മതനേതാക്കളേയും പട്ടകിയില്‍ ഉള്‍പ്പെടുത്തി നാട്കടത്താന്‍ നീക്കമുള്ളതായി ആരോപണമുണ്ട്.

വിവാദ കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ കാണിച്ചതിനു അധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ തുടരുന്നുണ്ട്. ഇത് തണുപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് ഏതാനും പേരെ നാട് കടത്താന്‍ ഫ്രഞ്ച് ആഭ്യന്തരമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്.

paris issues
Advertisment