Advertisment

മതനിന്ദ ആരോപിച്ച് പാരിസില്‍ ചരിത്രാധ്യാപകനെ തലയറുത്ത് കൊന്നു, പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടു

New Update

പാരിസ്: മതനിന്ദ ആരോപിച്ച് പാരിസില്‍ ചരിത്രാധ്യാപകനെ തലയറുത്ത് കൊന്നു. പിന്നാലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടു .വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

Advertisment

publive-image

സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ സാമുവല്‍ പാറ്റി വിദ്യാര്‍ഥികളെ പ്രവാചകന്റെ ചിത്രം കാണിച്ചിരുന്നു. ഒരുമാസം മുന്‍പ് നടന്ന ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി. മുസ്ലീം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളോട് ക്ലാസില്‍ നിന്ന് ഇറങ്ങി പോവാന്‍ അഭ്യര്‍ഥിച്ചതിന് ശേഷമാണ് പാറ്റി മറ്റ് വിദ്യാര്‍ഥികളെ കാര്‍ട്ടൂണ്‍ കാണിച്ചത്.

ഇതിനെതിരെ പ്രതിഷേധിച്ചവരുമായി സ്‌കൂളില്‍ യോഗം വിളിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പ്രവാചകന്റെ ചിത്രവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്ക് ക്ഷണിച്ചതിന് പിന്നാലെ അധ്യാപകന് നേര്‍ക്ക് വധഭീഷണികള്‍ ഉയര്‍ന്നിരുന്നു. അധ്യാപകന് എതിരെ വിദ്യാര്‍ഥികളില്‍ ഒരാളുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയും ചെയ്തു.

murder case
Advertisment