Advertisment

വീടുകള്‍ കയറി ചായകുടിക്കുന്ന 'ടി20' പ്രചാരണ തന്ത്രവുമായി ബിജെപി; ഒരു കോടി പ്രവര്‍ത്തകരെ അണിനിരത്താന്‍ കോണ്‍ഗ്രസ്; വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വിപുലമായ പ്രചാരണ തന്ത്രങ്ങളുമായി പാര്‍ട്ടികള്‍

New Update

ന്യൂഡല്‍ഹി: ഒരു കോടി പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അണിനിരത്താന്‍ കോണ്‍ഗ്രസും, ബിജെപിയും. ബൂത്തു തലത്തിലുള്ള വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരത്തിന്, ഓരോ ബൂത്തിലും പത്ത് പ്രവര്‍ത്തകരെ അണിനിരത്താന്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് അയച്ച കത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചു. രാജ്യത്തെ 10 ലക്ഷത്തോളം ബൂത്തുകള്‍ കേന്ദ്രീകരിച്ചാവും പ്രവര്‍ത്തനം.

Advertisment

publive-image

ബൂത്തുകള്‍ തോറും പത്ത് യുവാക്കളെ രംഗത്തിറക്കുന്ന (ഹര്‍ ബൂത്ത് ദസ് യൂത്ത്) പ്രചാരണത്തിന് ബിജെപിയും തുടക്കം കുറിച്ചിട്ടുണ്ട്. ബൂത്തിലെ 20 വീടുകള്‍ കയറിയിറങ്ങി വീട്ടുകാര്‍ക്കൊപ്പം ചായ (ടീ) കുടിക്കുക എന്ന പ്രചാരണ തന്ത്രത്തിനു 'ടി 20' എന്നാണു ബിജെപി നല്‍കിയിട്ടുള്ള പേര്.

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിപുലമായ പ്രചാരണ തന്ത്രങ്ങളാണ് രണ്ട് പാര്‍ട്ടികളും തയ്യാറാക്കുന്നത്. പരമ്പരാഗത പ്രചരണ രീതിക്കു പുറമെ സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള വോട്ടുപിടിത്തത്തിനും പാര്‍ട്ടികള്‍ മുന്‍കൈ എടുത്തിട്ടുണ്ട്. അതിനായി ആശയങ്ങളും പ്രചാരണങ്ങളും പ്രചരിപ്പിക്കുന്നതിനായി സോഷ്യല്‍ മീഡിയകളില്‍ വാര്‍ റൂമുകള്‍ തുറക്കും. 2014 തിരഞ്ഞെടുപ്പില്‍ ബിജെപി പരീക്ഷിച്ചു വിജയിപ്പിച്ച തന്ത്രമാണ് ഇത്. ഇതിനു മുന്നോടിയായ് പാര്‍ട്ടിയുടെ ഭാഗമാകാന്‍ യുവാക്കളെ ക്ഷണിച്ചു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

Advertisment