Advertisment

നിലച്ചു പോയ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കോക്പിറ്റിലേയ്ക്ക് അതിക്രമിച്ചു കടന്ന് യാത്രികന്റെ 'സാഹസം'; തൂക്കിയെടുത്ത് പുറത്തിട്ട് ജീവനക്കാര്‍

New Update

മുംബൈ: നിലച്ചു പോയ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വിമാനത്തിന്റെ കോക്പിറ്റിലേയ്ക്ക് അതിക്രമിച്ചു കയറി ഭീതി പടര്‍ത്തി യാത്രികന്‍. സംഭവത്തിനു ശേഷം യാത്രികനെ പിടിച്ചു പുറത്താക്കുകയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മുംബൈ- കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനു മുന്‍പാണ് ഇയാള്‍ കോക്പിറ്റിലേക്ക് കടക്കാന്‍ ശ്രമിച്ചത്.

Advertisment

publive-image

എന്നാല്‍ ജീവനക്കാരെത്തി ഇയാളെ പുറത്താക്കുകയും എയര്‍പോര്‍ട്ട് പൊലിസിനെ ഏല്‍പ്പിക്കുകയും ചെയ്തു. ചോദ്യംചെയ്ത ശേഷം ഇയാളെ വിട്ടയച്ചു.

തിങ്കളാഴ്ച ഡല്‍ഹി-പട്ന ഗോ എയര്‍ വിമാനം പറക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ പിന്‍വാതില്‍ തുറക്കാന്‍ ശ്രമിച്ചത് പരിഭ്രാന്തിക്കിടയാക്കിയിരുന്നു. തുടര്‍ന്നു യാത്രക്കാരനെ സിഐഎസ്എഫിനു കൈമാറി.

Advertisment