Advertisment

പത്തനംതിട്ട ജില്ല ഇരുട്ടില്‍; നാലു താലൂക്കുകളിലെ വൈദ്യുതി ബന്ധം പൂര്‍ണമായി വിഛേദിച്ചു

New Update

Advertisment

പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലെ വൈദ്യുതി ബന്ധം പൂര്‍ണമായി വിഛേദിച്ചു. മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, തിരുവല്ല, അടൂര്‍ എന്നീ താലൂക്കളിലെ വൈദ്യുതി ബന്ധമാണ് നിര്‍ത്തിവച്ചിരിക്കുന്നത്. ഇക്കാര്യം പത്തനംതിട്ട ഇലക്ട്രിക്കല്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സ്ഥീകരിച്ചു. പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിലുള്ള 1100 ട്രാന്‍സ്‌ഫോര്‍മറുകളുടെയും വൈദ്യുതി ബന്ധമാണ് നിര്‍ത്തിവച്ചിരിക്കുന്നത്.

പ്രളയക്കെടുതി കാരണം വൈദ്യുതി അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് വൈദ്യുതി ബന്ധം പൂര്‍ണമായി വിഛേദിച്ചത്. ഇനി വെള്ളം ഇറങ്ങിയാല്‍ മാത്രമേ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ സാധിക്കൂ. കുട്ടാനാട്ടിലും വൈദ്യുതി ബന്ധം വിഛേദിച്ചിട്ടുണ്ട്.

അതേസമയം, കനത്ത മഴയുടെയും ഡാമുകള്‍ തുറന്നിട്ടുള്ളതുമായ സാഹചര്യത്തില്‍ രാത്രി യാത്രകള്‍ സുരക്ഷിതത്വം മുന്‍നിര്‍ത്തി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചിട്ടുണ്ട്. മരങ്ങള്‍ ഒടിഞ്ഞുവീഴുന്നതുമൂലവും ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴുന്നതുമൂലവും അപകടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തരമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു

Advertisment