Advertisment

മകനേയും ബന്ധുവിനേയും കെട്ടിയിട്ട ശേഷം കവര്‍ച്ച; വീട്ടമ്മയുടെ കാതറുത്തു കമ്മല്‍ മോഷ്ടിച്ചു; സംഭവം പത്തനാപുരത്ത്‌

New Update

പ​ത്ത​നാ​പു​രം: വീ​ടി​ന്‍റെ പി​റ​ക് വ​ശ​ത്തെ ക​ത​ക് കു​ത്തി പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല​യും ക​മ്മ​ലും ഉ​ൾ​പ്പെ​ടെ മൂ​ന്ന​ര പ​വ​ൻ ക​വ​ർ​ന്നു.​ കി​ഴ​ക്കും​ഭാ​ഗം കൂ​ട​ൽ മു​ക്കി​ൽ പാ​ടു​കു​ഴി വ​ട​ക്കേ​തി​ൽ വി​ജ​യ​മ്മ(65)​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ന്ന​ത്.​

Advertisment

ഇന്നലെ പു​ല​ര്‍​ച്ചെ രണ്ടോ​ടെ വീ​ട്ടി​നു​ള്ളി​ൽ ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ മു​ക​ളി​ല​ത്തെ മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ക​ൻ ര​തീ​ഷി​നെ​യും സ​ഹോ​ദ​ര പു​ത്ര​ൻ വൈ​ശാ​ഖി​നെ​യും പു​റ​ത്തു നി​ന്നു പൂ​ട്ടി​യ ശേ​ഷ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.​ വി​ജ​യ​മ്മ​യു​ടെ കാതറുത്തു ക​മ്മ​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

publive-image

അ​ല​മാ​രി​യി​ൽ ഉ​ള്ള സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ച നി​ല​യി​ലാ​ണ്.​മോ​ഷ്ടാ​ക്ക​ൾ ര​ണ്ട് പേ​ർ ഉ​ണ്ടാ​യി​രു​ന്നു.​ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ മി​ണ്ട​രു​തെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യും ക​ട്ടി​ലി​ൽ നി​ന്നു വ​ലി​ച്ചു താ​ഴെ​യി​ട്ട​താ​യും വി​ജ​യ​മ്മ പ​റ​ഞ്ഞു.​

വി​ജ​യ​മ്മ​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും മോ​ഷ്ടാ​ക്ക​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു.​

വി​ജ​യ​മ്മ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വി​ജ​യ​മ്മ​യു​ടെ മ​ക​ൻ ര​തീ​ഷ് ഡി​വൈ​എ​ഫ്ഐ പ​ത്ത​നാ​പു​രം ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​ണ്.​ പ്ര​ദേ​ശ​ത്ത് അ​ടു​ത്തി​ടെ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളും മോ​ഷ​ണ​ശ്ര​മ​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്. പ​ത്ത​നാ​പു​രം പോ​ലീ​സ് കേ​സ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Advertisment