Advertisment

പയ്യന്നൂര്‍ സൌഹൃദ വേദി (PSV) റിയാദ് ഏട്ടാമത് ‘’ആദ്യദിന’’ സമൂഹ നോമ്പുതുറയും, യാത്രയയപ്പും നടത്തി.

author-image
admin
New Update

റിയാദ് :കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റിയാദിലെ ആദ്യദിന സമൂഹ നോമ്പുതുറ നടത്തിവരുന്ന പയ്യനുര്‍ സൌഹൃദ വേദിഏട്ടാമത് വര്‍ഷവും നോമ്പിന്‍റെ ആദ്യ ദിനത്തില്‍ത്തന്നെ ഇഫ്താര്‍ വിരുന്നൊരുക്കി. പതിവുപോലെ ബത്ത ക്ലാസ്സിക്ക് ഹാളില്‍തന്നെയാണ് ഈ വര്‍ഷവും ആദ്യദിന സമൂഹ നോമ്പുതുറ നടത്തിയത്..

Advertisment

publive-image

പി.എസ്.വി.പ്രസിഡണ്ട്‌ ഉദയകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ സൗദി മതകാര്യ മന്ത്രാലയതിന്നു കീഴിലെ മലയാള പ്രബോധകന്‍, നിരവധി ക്ലാസ്സുകളില്‍ ഖുര്‍-ആന്‍  പഠിപ്പിക്കുന്ന ശ്രീ.അഷ്‌റഫ്‌ മരുത റമദാന്‍ സന്ദേശം നല്‍കി.

തുടര്‍ന്ന്‍ 3 വര്‍ഷത്തെ ഇന്ത്യന്‍ എംബസ്സി (ജീവകാരുന്ന്യ) അറ്റാഷെ സേവനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജനകീയ ഉദ്യോഗസ്ഥന്‍ ആദരണീയനായ ശ്രീ.പി.രാജേന്ദ്രന്‍ അവര്‍കള്‍ക്ക് പി.എസ്.വി. യാത്രയയപ്പും നല്‍കി. പി.എസ്.വി ഉപദേശകസമിതി അങ്ങവും റിയാദിലെ അറിയപ്പെടുന്ന ജനകീയ ഡോക്റ്ററുമായ ശ്രീ.രാജ്മോഹന്‍ ഉപഹാര ഫലകം സമ്മാനിച്ചു. അഷറഫ് എന്‍.ടി ആമുഖം പറഞ്ഞ ചടങ്ങില്‍ ശ്രീ.സനൂപ് കുമാര്‍ സ്വാഗതവും, ശശികുമാര്‍ നന്ദിയും പറഞ്ഞു.

publive-image

ഫോര്‍ക്ക ചെയര്‍മാന്‍ ശ്രീ.നാസര്‍ കാരന്തൂര്‍, ഹരി നായര്‍(ന്യൂഏജ്), അന്‍വര്‍(പെരുമ്പാവൂര്‍ കൂട്ടായ്മ്മ), ലതീപ്(തനിമ), ഷമീര്‍ ബാബു(കൈരളി ചാനല്‍),  സൌദിയിലെ അറിയപ്പെടുന്ന സാംസ്കാരിക ജീവകാരുന്ന്യ പ്രവര്‍ത്തകന്‍ ശ്രീ.ശിഹാബ് കൂട്ടുകാട് എന്നിവര്‍ ആശംസകളര്‍പ്പിച്ച്  സംസാരിച്ചു.

publive-image

സഫീര്‍ (വാവ), സാം സാമുവല്‍(ഫോര്‍ക്ക), ഷംസു പൊന്നാനി, ഹാരിസ് (കെ,എം.സി.സി), ഡോ.അനില്‍ കുമാര്‍(ഐ.എം.എ), ഡോ.ഭരതന്‍, സജീദ് മുഹമ്മദ്‌(ഇവ), അനില്‍ കുമാര്‍(കിയോസ്), അയൂബ് ഖാന്‍, പുഷ്പരാജ്, ജയന്‍ കൊടുങ്ങല്ലൂര്‍, അബ്ദുല്‍ ഗഫൂര്‍(കൊയിലാണ്ടി കൂട്ടം), രാജേഷ്‌ പാണയില്‍(റിയാദ് വില്ല) തുടങ്ങിയ റിയാദിലെ പ്രമുഖരും പങ്കെടുത്തു. റമദാന്‍ സന്ദേശത്തില്‍ നിന്നുള്ള ചോദ്യോത്തരങ്ങള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി.എസ്.വി സമാന കൂപ്പണ്‍ നറുക്കെടുപ്പും സമ്മാന വിതരണവും ചടങ്ങില്‍ നടത്തി. അബ്ബ്ദുല്‍ മജീദ്‌, കൃഷ്ണന്‍ വെള്ളച്ചാല്‍, ലത്തീഫ്, സതീശന്‍, വരുണ്‍, ഉമേഷ്‌ പൊതുവാള്‍, റെജി രാജീവന്‍ തുടങ്ങിയവര്‍ പരുപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertisment