Advertisment

'ഞാന്‍ ഫ്രാങ്കോയല്ല, പിസി ജോര്‍ജാണ്. എന്റെടുത്ത് കളിക്കുന്നത് സൂക്ഷിച്ചു വേണ൦' - കന്യാസ്ത്രീയ്ക്ക് പിസി ജോര്‍ജിന്‍റെ മറുപടി

New Update

publive-image

Advertisment

കോട്ടയം : ഞാന്‍ ഫ്രാങ്കോയല്ല, പിസി ജോര്‍ജാണെന്നും എന്റെയടുത്ത് കളിക്കുന്നത് സൂക്ഷിച്ചു വേണമെന്നും കന്യാസ്ത്രീയ്ക്ക് പിസി ജോര്‍ജ് എം എല്‍ എ യുടെ മറുപടി. പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്‌ ഫ്രാങ്കോയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു പിസി.

നിരപരാധി എന്ന് നൂറു ശതമാനം ഉറപ്പുള്ളതിനാലാണ് ബിഷപ്പിനെ ജയിലില്‍ സന്ദര്‍ശിച്ചത്. കണ്ട് കൈമുത്തി. നിരപരാധി എന്നുറപ്പുള്ളതിനാലാണിത്. ബിഷപ്പിനെ ജയിലിലടയ്ക്കാന്‍ മുന്നില്‍ നിന്നത് മാധ്യമങ്ങളാണ്. നിരപരാധിയെ ജയിലിലടച്ചതിന് ദൈവ ശിക്ഷ ഇടിത്തീ പോലെ പതിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

തനിക്ക് വൈവാഹിക ജീവിതം വേണമെന്ന് ജനറാളമ്മക്ക് എഴുതി നല്‍കിയ കന്യാസ്ത്രീയാണ് ബലാല്‍സംഗ പരാതിയുമായി വന്നിരിക്കുന്നത്. അവരുടെ പരാതിയെ നിയമപരമായി തന്നെ നേരിടും. നാളെ കൂടുതല്‍ കാര്യങ്ങള്‍ തിരുവനന്തപുരത്ത് തുറന്നു പറയുമെന്നും ജോര്‍ജ് പറഞ്ഞു. കന്യാസ്ത്രീയുടെ കുടുംബത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന്‍ ജോര്‍ജ് മുന്‍പ് ആവശ്യപെട്ടിരുന്നു.

franco
Advertisment