Advertisment

മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് പി.സി വിക്രമന്‍ നാട്ടിലേക്ക്, തൃശ്ശൂര്‍ ജില്ല സൗഹൃദവേദി യാത്രയയപ്പ് നല്‍കി

author-image
admin
New Update

റിയാദ്. മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് പി സി വിക്രമന്‍ നാട്ടിലേക്കു തിരിക്കുന്നു. തൃശൂർ ജില്ലാ സൗഹൃദവേദി സ്ഥാപക കാലം തൊട്ടു കൗൺസിലറും നോമ കലാവേദിയുടെ പ്രസിഡന്റുമായിരുന്ന തൃശൂർ സ്വദേശി പിസി. വിക്രമന് തൃശൂർ ജില്ലാ സൗഹൃദവേദി യാത്രയയപ്പു നൽകി. വളരെ ലളിതമായി നടന്ന ചടങ്ങിൽ സൗഹൃദ വേദി പ്രസിഡന്റ് ധനഞ്ജയകുമാർ ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, സിവി. കൃഷ്ണകുമാർ, അനിൽ നാട്ടിക,, സൂരജ് തുടങ്ങിയവർ ചേർന്ന് സംഘടനയുടെ ഓര്‍മ ഫലകം കൈമാറി.

Advertisment

publive-image

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ഓര്‍മ ഫലകം ഭാരാവാഹികള്‍  പി.സി വിക്രമന് സംമ്മാനിക്കുന്നു.

കഴിഞ്ഞ മൂന്നു പതീറ്റാണ്ടായി റിദ നാഷണൽ കമ്പനിയിൽ പ്രൊജക്റ്റ്‌ മാനേജരായി സേവനം അനുഷ്ടിച് വരികയായിരുന്നു. പ്രശസ്തമായ കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിംങ്ങിൽ ബിരുദം കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം . 35 വർഷങ്ങൾക്കു മുൻപ് റിയാദിൽ വളരെ ചെറിയ ഒരു കമ്പനി ആയിരുന്ന റിദ നാഷണൽ കമ്പനിയിൽ ആണ് ഇവിടുത്തെ ഔദ്യഗിക ജീവിതം തുടങ്ങുന്നത്.

അവിടെ നിന്നും ആ കമ്പനിയെ ഇന്നത്തെ ലോക നിലവാരത്തിലെത്തിക്കാൻ  വിക്രമന്റെ സാങ്കേതിക മികവും നേതൃപാടവവും വളരെ അധികം സഹായിച്ചിട്ടുണ്ടെന്നുള്ളതിന് തെളിവാണ് .. കമ്പനിയിലെ സൗദി വത്കരണം 100 ശതമാനം ആയിട്ടും ആളെ മാത്രം ജോലിയിൽ നിന്നും പറഞ്ഞു വിടാതിരുന്നത്. ഇപ്പോളും അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ് അദ്ദേഹം പ്രവാസം അവസാനിപ്പിക്കുന്നത്.

publive-image

പി സി വിക്രമന്‍

റിയാദിന്റെ ഇന്നു കാണുന്ന റോഡ് വികസനത്തിൽ റിദ നാഷണൽ കമ്പനിയുടെയും വിക്രമന്റെയും സംഭാവനകൾ വിലമതിക്കാൻ ആകാത്തതാണ്. ജോലി സംബന്ധമായി വിവിധ യൂറോപ്യൻ രാജ്യങ്ങളിലും ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളിലും അന്തർ ദേശീയ സെമിനാറുകൾ, വ്യാപാരമേളകൾ എന്നിവയിൽ അദ്ദേഹം സംബന്ധിച്ചിട്ടുണ്ട്.

തികഞ്ഞ ഒരു കല ആസ്വാദകനും സാഹിത്യ അഭിരുചിയുമുള്ള വിക്രമൻ, റിയാദിൽ പല സദസ്സുകളിലും ഇന്ത്യൻ ക്ലാസിക്കൽ കലകളെ പ്രോത്സാഹിപ്പിക്കാൻ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി കഥകളി കലാകാരന്മാരുമായും അടുത്തബന്ധമാണ് അദ്ദേഹത്തിനുള്ളത്. കൈതപ്രം ദാമോദരൻ നമ്പൂതിരി മുതൽ മലയാള സാഹിത്യ ശാഖയിലെ പലരുമായും അടുത്ത വ്യക്തി ബന്ധം അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ കുടുംബം  ഭാര്യ അഡ്വക്കേറ്റ് ശ്രീമതി ഉഷ, ഏകമകൾ കുമാരി നമിത. പ്രശസ്തമായ താന്ത്രിക കുടുംബം ചേന്നാസ് മനയിലെ അംഗമാണ്  പി സി  വിക്രമൻ.

Advertisment