Advertisment

പിസിഡബ്ള്യുഎഫ് ആറാം വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ആറാം വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു, പ്രശാന്ത് കവളങ്ങാടിൻറെ അധ്യക്ഷതയിൽ ഓൺലൈനിൽ നടത്തിയ മീറ്റിങ് ഗ്ലോബൽ സെക്രട്ടറി രാജൻ തലക്കാട്ട് ഉത്ഘാടനം നിർവഹിച്ചു.

രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അഷ്‌റഫ് പിയും സാമ്പത്തീക റിപ്പോർട്ട് ഹനീഫ മാളിയേക്കലും അവതരിപ്പിച്ചു, നാട്ടിലെ ഗ്ലോബൽ കമ്മിറ്റി ആസ്ഥാന മന്ദിരം, സ്വാശ്രയ പദ്ധതി എന്നിവയെ കുറിച്ച വെബിനാർ ഡോക്ടർ അബ്ദുൾറഹ്മാൻ കുട്ടി നിയന്ത്രിച്ചു.

നേരെത്തെ ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനിയുടെ നേതൃത്വത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള കമ്മിറ്റിയെ സുമേഷ് എം വി പ്രസിഡൻഡും അഷ്‌റഫ് പി ജനറൽ സെക്രട്ടറിയും സിദ്ധീഖ് ആർ വി ഖജാഞ്ചിയുയും ഹനീഫ മാളിയേക്കൽ അഡ്വൈസറി ബോർഡ് ചെയർമാനും അശ്‌റഫ് യു സബ് കമ്മിറ്റി കോർഡിനേറ്ററുമായി തെരെഞ്ഞെടുത്തു.

നാട്ടിലെ കുവൈത്ത് കോർഡിനേറ്റർ സക്കറിയ, ഒ കെ ഉമ്മർ കെ കെ ഹംസ എന്നിവർ പരിപാടികൾക്ക് ആശംസയും സിദ്ധീഖ് ആർ വി സ്വാഗതവും നാസർ കെ നന്ദിയും പറഞ്ഞു.

kuwait news
Advertisment