Advertisment

കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന ബി ജെ പിയുടെ ദലിത്‌ വിരുദ്ധതയുടെ ഔദോഗിക ഭാഷ്യം- പി ഡി പി

New Update

റിയാദ് : ബി ജെ പിയുടെ ദലിത്‌ വിരുദ്ധതയുടെ ഔദോഗിക ഭാഷ്യമാണ്‌ ദലിതുകളെ നായ്‌ക്കളോടുപമിച്ച കേന്ദ്ര നൈപുണ്യവികസനസഹമന്ത്രി അനന്ത്‌കുമാര്‍ഹെഗ്‌ഡെയുടെ പ്രസ്‌താവനയിലൂടെ പുറത്ത്‌ വന്നിരിക്കുന്നതെന്ന്‌ പി ഡി പി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. ഭരണഘടന മാറ്റി എഴുതണമെന്ന പ്രസതാവന നടത്തി ഭരണഘടനാശില്‌പി ബാബസഹേബ്‌ അംബ്‌ദേക്കറെ അവഹേളിച്ച മന്ത്രി വീണ്ടും തന്റെ ദലിത്‌വിരുദ്ധതപ്രകടിപ്പിക്കുകയാണ്‌.

publive-image

ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും സ്വത്വത്തെ അധിക്ഷേപിക്കുന്നതില്‍ സംഘപരിവാര്‍ മുന്‍ഗാമികളുടെ പാത പിന്‍തുടരുകയാണ്‌ മന്ത്രി ചെയ്‌തിട്ടുള്ളത്‌.

കൊല്ലപ്പെടുന്ന ന്യൂനപക്ഷവിഭാഗങ്ങളെ വാഹനത്തിനടിയില്‍പെട്ടുമരണപ്പെടുന്ന നായ്‌കളോടുപമിച്ച്‌ നേരത്തേ നരേന്ദ്രമോദി സംസാരിച്ചിട്ടുണ്ട്‌. കലാപങ്ങള്‍ക്കും വോട്ടിനും വേണ്ടി തങ്ങളെ ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ്‌ സംഘപരിവാര്‍ ചെയ്യുന്നതെന്ന തിരിച്ചറിവ്‌ ഗുജറാത്തിലുള്‍പ്പെടെ പലസംസ്ഥാനങ്ങളിലും ദലിത്‌ സമൂഹത്തിനുണ്ടാകുകയും അവര്‍ സ്വയം സംഘടിക്കുകയും ചെയ്‌തതിലെ അസഹിഷ്‌ണുത കൂടിയാണ്‌ ഇത്തരം പ്രകോപനപ്രസ്‌താവനകളിലൂടെ പുറത്ത്‌ വരുന്നതെന്ന്‌ പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ റജീബ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

Advertisment