Advertisment

'ഒരു സിനിമയ്ക്ക് കൊണ്ടുപോകുമോ?' ബിഗ് ബോസിനോട് പേളിയുടെ അഭ്യര്‍ഥന

author-image
ഫിലിം ഡസ്ക്
New Update

pearle maaney want to watch a movie

Advertisment

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ ഇത് എണ്‍പത്തിയൊന്നാം ദിവസമാണ്. അന്തിമ വിജയിയെ കണ്ടെത്താന്‍ ബിഗ് ബോസിന് മുന്നിലുള്ളത് ഇനി 19 ദിനങ്ങള്‍ കൂടി. അവശേഷിക്കുന്ന എട്ട് പേരില്‍ ഒരാളെ നൂറ് ദിനങ്ങള്‍ അവസാനിക്കുമ്പോള്‍ ബിഗ് ബോസ് തെരഞ്ഞെടുക്കും.

എണ്‍പത്തിയൊന്ന് ദിനങ്ങള്‍ പിന്നിടുമ്പോള്‍ മിക്ക മത്സരാര്‍ഥികള്‍ക്കും ബിഗ് ബോസ് ഹൗസിലെ പ്രത്യേതതരം ജീവിതത്തിന്‍റെ മടുപ്പുണ്ട്. പലപ്പോഴായി അവരില്‍ പലരും അത് തുറന്ന് പ്രകടിപ്പിച്ചിട്ടുമുണ്ട്. മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ്, ടെലിവിഷന്‍, പത്രം ഇങ്ങനെ എല്ലാത്തരം വിനിമയോപാധികളും ഒഴിവാക്കി ഒരു വലിയ വീട്ടില്‍ വിജയകരമായി 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഓരോ മത്സരാര്‍ഥിയുടെയും മുന്നിലുള്ള ടാസ്ക്.

81 ദിനങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ മറ്റ് വിനോദോപാധികളൊന്നും ഇല്ലാതെ പൂര്‍ത്തിയാക്കിയതിലെ മടുപ്പ് പേളി മാണി ഇന്നത്തെ എപ്പിസോഡില്‍ പ്രകടിപ്പിച്ചു. അതിന് മരുന്നായി തങ്ങള്‍ എല്ലാവരെും കൂടി ഒരു സിനിമയ്ക്ക് കൊണ്ടുപോകാമോ എന്നായിരുന്നു ബിഗ് ബോസിനോടുള്ള പേളി മാണിയുടെ ചോദ്യം. കടുത്ത സിനിമാപ്രേമിയായ അരിസ്റ്റോ സുരേഷിനെ മുന്‍നിര്‍ത്തിയായിരുന്നു പേളിയുടെ ആവശ്യം. ദിവസം ഒരു സിനിമ വച്ച് കാണുന്ന ആളായിരുന്നു സുരേഷ് എന്നും ഇപ്പോള്‍ 81 ദിവസങ്ങളായി അദ്ദേഹം ഒരു സിനിമ പോലും കണ്ടിട്ടില്ലെന്നും പേളി ക്യാമറയ്ക്ക് മുന്നില്‍ വന്ന് പറഞ്ഞു. ഒപ്പം തങ്ങളെയെല്ലാം കടുത്ത നിബന്ധനകള്‍ക്ക് വിധേയമായിട്ടാണെങ്കിലും ഒരു സിനിമ കാണാന്‍ കൊണ്ടുപോകാമോ എന്നും. എന്നാല്‍ മൗനമായിരുന്നു ബിഗ് ബോസിന്‍റെ മറുപടി.

Advertisment