Advertisment

'പോലീസ് വന്നാലും നിന്നെ വിടില്ല'..! യുവാവിന്റെ വധഭീഷണി; പരാതി കൊടുത്തിട്ടും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പോലീസ് ഒഴിഞ്ഞുമാറുന്നു; ഭീഷണിക്കു പിന്നില്‍ ഉന്നതരും മാഫിയയും... പെമ്പിള്ളെ ഒരുമൈ നേതാവ് ഗോമതി

New Update

മൂന്നാര്‍: അയല്‍വാസിയായ യുവാവ് നിരന്തരം വധഭീഷണി മുഴക്കുന്നതായി പെമ്പിള്ളെ ഒരുമൈ നേതാവ് ഗോമതിയുടെ പരാതി. സെല്‍വക്കനി എന്ന ഓട്ടോ ഡ്രൈവറാണ് രണ്ട് ദിവസമായി നിരന്തരം വധഭീഷണി മുഴക്കുന്നതെന്ന് ഗോമതി പറയുന്നു.

Advertisment

അയാളെ എനിക്ക് അറിയില്ല. അയാളുമായി യാതൊരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ല. ഇന്നലെ മുതല്‍ അയാള്‍ എന്നെ കൊല്ലും എന്ന് പറഞ്ഞ് നടക്കുകയാണ്. ഏഴ് കൊല ചെയ്തിട്ടുണ്ട്. പോലീസ് എന്റെ പോക്കറ്റിലാണ്. എന്നെ പോലീസ് ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞാണ് യുവാവിന്റെ വധഭീഷണി. എന്നാല്‍ യുവാവിന്റെ കാര്യം പോലീസിനെ അറിയിച്ചെങ്കിലും യാതൊരുനടപടിയും എടുത്തിട്ടില്ലെന്ന് ഗോമതി കൂട്ടിച്ചേര്‍ത്തു.

publive-image

ഗോമതിയുടെ വാക്കുകള്‍;

ഇന്നലെ മുതല്‍ ഒരാള്‍ കൊല്ലുമെന്ന് പറഞ്ഞ് നടക്കുകയാണ്. ഒരു സ്ത്രീ ഇക്കാര്യം നിരന്തരം പോലീസിനെ വിളിച്ചുപറഞ്ഞിട്ടും എന്തുകൊണ്ട് നിങ്ങള്‍ നടപടിയെടുക്കുന്നില്ലെന്ന് അവരോട് ചോദിച്ചു. ഏഴ് കൊല ചെയ്തു എന്ന് അയാള്‍ തന്നെ പറയുന്നു. ജയിലില്‍ കിടന്ന ആളാണ്. എന്തിനാണ് എന്നെ വധിക്കുമെന്ന് പറയുന്നത് എന്നറിയില്ല. സ്റ്റേഷനില്‍ വെച്ച് പ്രശ്നമുണ്ടായിക്കിയപ്പോള്‍ അവര്‍ വണ്ടിയെടുത്ത് വന്നു.

പരാതി എഴുതി നല്‍കാനും പറഞ്ഞു. പരാതി മലയാളത്തില്‍ എഴുതി നല്‍കാന്‍ അറിയില്ല എന്ന് പറഞ്ഞപ്പോള്‍ പിന്നെ എങ്ങനെ കേസെടുക്കുമെന്നായിരുന്നു അവരുടെ ചോദ്യം.

തുടര്‍ന്ന് അവര്‍ ടൗണില്‍ വന്ന് തിരിച്ചുപോയി. 'പോലീസ് വന്നാലും നിന്നെ വിടില്ല' എന്ന് അയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. എംഎല്‍എയും ബ്ലോക്ക് മെമ്പറും തന്റെ കൂടെയാണെന്നാണ് അയാള്‍ പറയുന്നത്.

രാത്രിയിലൊക്കെ വീടിന്റെ ജനലിന് തട്ടി പേടിപ്പിക്കുകയാണ്. ഇവിടെ ഞാന്‍ തനിച്ചാണ്. അയാളുടെ രണ്ട് മക്കളുണ്ട്. കേസുകൊടുത്ത് അകത്തിടൂ എന്നാണ് അവരും പറയുന്നത്. എന്റെ വീടിന്റെ പിറകിലുള്ള വീടാണ് അയാളുടേത്. ഗോമതിയെ മൂന്നാറില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിപ്പിക്കണം എന്ന് എംഎല്‍എ പറഞ്ഞെന്നാണ് അയാള്‍ വിളിച്ചുപറയുന്നത്. അതിന്റെ കാര്യങ്ങളെല്ലാം തങ്ങള്‍ ചെയ്യാന്‍ തുടങ്ങിയെന്നും അയാള്‍ പറയുന്നു.

ഇന്ന് വീണ്ടും സ്റ്റേഷനില്‍ പോയി തമിഴില്‍ പരാതി എഴുതിക്കൊടുക്കാനാണ് തീരുമാനം. അവിടെ മലയാളത്തില്‍ എഴുതാന്‍ ആളില്ലെന്നാണ് അവര്‍ പറയുന്നത്. തമിഴില്‍ എഴുതി ഫോട്ടോ എടുത്ത് കൊടുക്കും. ഇന്ന് രാവിലെയും 'വിടത്തില്ല നിന്നെ ഞാന്‍ എന്ന്' അയാള്‍ പറയുന്നുണ്ടായിരുന്നു. എത്ര ദിവസം അയാളെ പേടിച്ച് ഞാന്‍ ഇരിക്കും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ വധഭീഷണി മുഴക്കുന്നത് എന്ന് അറിയില്ല.

പെമ്പിള്ളൈ ഒരുമൈ സമര നേതൃത്തിലുണ്ടായിരുന്ന മനോജിന്റെ ലോറിയിലോ ബൈക്കിലോ കഞ്ചാവ് വെക്കും എന്നൊക്കെയാണ് അയാള്‍ പറയുന്നത്. ഇതിന്റെ പിറകില്‍ എന്തോ ഉണ്ടെന്ന് തന്നെയാണ് കരുതുന്നത്...ഗോമതി കൂട്ടിച്ചേര്‍ത്തു.

Advertisment