Advertisment

ജനങ്ങള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ട്; അധികൃതര്‍ അതിന് അനുവദിക്കണം; ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് യുഎന്‍

New Update

publive-image

Advertisment

ന്യുയോര്‍ക്ക്: ജനങ്ങള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും അധികൃതര്‍ അതിന് അവരെ അനുവദിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ കർഷകരുടെ സമരത്തെ കുറിച്ച് പ്രസ്താവന നടത്തിയ വിദേശ നേതാക്കളുടെ അഭിപ്രായപ്രകടനത്തെ ഇന്ത്യ എതിർത്തിരുന്നു. ഒരു ജനാധിപത്യരാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദേശനേതാക്കൾ അഭിപ്രായം പറയേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

ഇന്ത്യയിലെ കർഷക പ്രതിഷേധത്തിൽ ആശങ്ക പ്രകടിപ്പിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തിയിരുന്നു. ഇ

Advertisment