Advertisment

പെട്രോളിന്റെയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം; നാളത്തെ പൊതുപണിമുടക്കില്‍ മാറ്റമില്ല. സ്വകാര്യ - പൊതു ഗതാഗത വാഹനങ്ങള്‍ ബുധനാഴ്ച നിരത്തിലിറങ്ങില്ല

New Update

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം. കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി. ബജറ്റില്‍ പരിഗണിക്കണമെന്ന് ആവശ്യം. മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

Advertisment

അതേസമയം, പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്കാണ്. സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണ് പണിമുടക്കുന്നത്.

publive-image

ഡീസല്‍, പെട്രോള്‍ വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കാനും നേരത്തെ വര്‍ധിപ്പിച്ച എക്സൈസ് തീരുവ വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടിരുന്നു. റോഡ് ഗതാഗത മേഖല ഒന്നാകെ കുത്തകവല്‍ക്കരിക്കാനും ദശലക്ഷക്കണക്കിന് മോട്ടോര്‍ തൊഴിലാളികളെയും തൊഴില്‍ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പണിമുടക്ക് വിജയിപ്പിക്കാന്‍ ജനറല്‍ കണ്‍വീനര്‍ കെ കെ ദിവാകരന്‍ ട്രേഡ് യൂണിയന്‍ നേതാക്കളായ പി നന്ദകുമാര്‍ (സിഐടിയു), ജെ ഉദയഭാനു( എഐടിയുസി), അഡ്വ. ഇ നാരായണന്‍ നായര്‍, വി ആര്‍ പ്രതാപന്‍( ഐഎന്‍ടിയുസി ), അഡ്വ. റ്റി സി വിജയന്‍ (യുടിയുസി), മനയത്ത് ചന്ദ്രന്‍, മനോജ് ഗോപി( എച്ച്‌എംഎസ്), വികെഎ തങ്ങള്‍ (എസ്ടിയു), മനോജ് പെരുമ്പള്ളി,(ജനതാ ട്രേഡ് യൂണിയന്‍, സലിം ബാബു (ടിയുസിഐ) തൊഴിലുടമാസംഘം നേതാക്കളായ ലോറന്‍സ് ബാബു, റ്റി ഗോപിനാഥന്‍, വി ജെ സെബാസ്റ്റ്യന്‍, പി കെ മൂസ, എം ബി സത്യന്‍, ജോണ്‍സണ്‍ പയ്യപ്പള്ളി, ജോസ് കുഴിപ്പില്‍, നൗഷാദ് ആറ്റുപറമ്ബത്ത്, ആര്‍ പ്രസാദ്, എം കെ ബാബുരാജ്, എ ഐ ഷംസുദ്ദീന്‍, (ബസ്) കെ കെ ഹംസ, കെ ബാലചന്ദ്രന്‍, (ലോറി), പി പി ചാക്കോ (ടാങ്കര്‍), എം കെ വിജയന്‍, കെ.ജി ഗോപകുമാര്‍(വര്‍ക്ക് ഷോപ്പ്) എന്‍ എച്ച്‌ കാജാഹുസൈന്‍ (യൂസ്ഡ് വെഹിക്കിള്‍) കെ രാജഗോപാല്‍ (സ്പെയര്‍ പാര്‍ട്സ്), എറ്റിസി കുഞ്ഞുമോന്‍ (പാഴ്സല്‍ സര്‍വ്വീസ്) എന്നിവര്‍ അഭ്യര്‍ഥിച്ചു.

Advertisment