Advertisment

വാക്‌സിന്‍ സ്വീകരിച്ചവര്‍ മറ്റുള്ളവരിലേക്ക് കൊവിഡ് പടര്‍ത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഫൈസര്‍

New Update

publive-image

Advertisment

വാഷിങ്ടണ്‍: ഫൈസറിന്റെ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മറ്റുള്ളവരിലേക്ക് വൈറസ് പകർത്താൻ കഴിയുമോ എന്ന കാര്യം വ്യക്തമല്ലെന്ന് ഫൈസർ ചെയർമാൻ. വാക്‌സിനേഷന്‍ ലഭിച്ച ഒരാള്‍ക്ക് കോവിഡ് വൈറസ് പടര്‍ത്താന്‍ സാധിക്കുമോ എന്നതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്‍ബിസിയുടെ ഒരു പരിപാടിയില്‍ വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്ക് വൈറസ് പടര്‍ത്താന്‍ സാധിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അമേരിക്കന്‍ മരുന്ന്നിര്‍മാണകമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളികളായ ബയേൺടെകും സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍ വ്യക്തമാക്കിയിരുന്നു. ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ അടിയന്തിര ഉപയോഗത്തിനായി യു.കെ.യും ബഹ്റൈനും അംഗീകരിച്ചിരുന്നു.

Advertisment