Advertisment

കുവൈറ്റിലെ ഫിലിപ്പീൻ ഗാർഹിക ജോലിക്കാരികളെ എംബസി ഉദ്യോഗസ്ഥര്‍ രക്ഷപെടാന്‍ സഹായിച്ച സംഭവത്തില്‍ ഫിലിപ്പീന്‍ വിദേശകാര്യ സെക്രട്ടറി മാപ്പ് പറഞ്ഞു

New Update

publive-image

Advertisment

കുവൈറ്റ്: ഫിലിപ്പീൻ ഗാർഹിക ജോലിക്കാരികളെ എംബസിക്ക് വേണ്ടി വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെടുത്തിയതിനെ തുടർന്ന് ഉണ്ടായ സംഭവവികാസങ്ങളിൽ ഫിലിപ്പീൻ വിദേശകാര്യ സെക്രട്ടറി അലൻ പീറ്റർ കായേറ്റാനോ മാപ്പ് ചോദിച്ചു .

സഹായം ആവശ്യപ്പെട്ട ഫിലിപ്പീൻസ് ജോലിക്കാരെ "സഹായിക്കാൻ" എംബസി നിർബന്ധിതമായതിനാൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടായതാണ് അത്തരം പ്രവൃത്തികള്‍ എന്നും അദ്ദേഹം പറഞ്ഞു .

publive-image

"കുവൈത്തിലെ പരമാധികാരവും നിയമങ്ങളും ഞങ്ങൾ മാനിക്കുന്നു, എന്നാൽ ഫിലിപ്പീൻസ് തൊഴിലാളികളുടെ ക്ഷേമം വളരെ പ്രധാനമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിൽ 260,000 ഫിലിപ്പിനോകളിലെ 65 ശതമാനത്തിലധികം പേർ ക്ഷേമത്തോടെ കഴിഞ്ഞിരുന്നതായി മനസ്സിലാക്കുന്നു - അദ്ദേഹം പറഞ്ഞു .

സംഭവത്തിൽ കുവൈത്തിനുള്ള പ്രതിക്ഷേധം കുവൈറ്റ് അംബാസിഡർ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെർറ്റെയുമായി കൂടിക്കാഴ്ച നടത്തി അറിയിച്ചതായി കുവൈത്ത് വ്യക്തമാക്കിയിരുന്നു.

publive-image

കുവൈറ്റിന്റെ പരമാധികാരം ലംഘിച്ചുവെന്ന് കരുതുന്ന ചില സംഭവങ്ങൾക്ക് ഞങ്ങൾ ഇപ്പോൾ ഒരു കത്തയച്ചിരിക്കുകയാണ് - "ഖയറ്റാനോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ ഉണ്ടായ സംഘർഷത്തിൽ അകപെട്ട തൊഴിലാളികളെ എംബസിയില്‍ എത്തിച്ചു.

ഉടൻ തന്നെ അവരെ സ്വാദേശത്തേക്കു അയക്കുമെന്നാണ് വിവരം. "ഗാർഹിക ജോലിക്കാർ തൊഴിലുടമകളുടെ വീടുകളിൽ നിന്ന് കാത്തുനിൽക്കുന്ന എംബസി ഉദ്യോഗസ്ഥരോടൊപ്പം സ്വമേധയാ പോവുകയായിരുന്നു - ഒരു നയതന്ത്രജ്ഞൻ പറഞ്ഞു.

publive-image

തൊഴിലുടമകൾ പാസ്പോർട്ടുകൾ കൈമാറിയിട്ടില്ല എന്നും എംബസ്സി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഗാർഹിക ജോലിക്കാരികളെ എംബസ്സി ജീവനക്കാരന്റെ നേതൃത്വത്തിൽ വാഹനത്തിൽ കടത്തുന്ന രംഗം സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

publive-image

ഇതേ തുടർന്ന് ആഭ്യന്തര മന്ത്രിയുടെ ഉത്തരവ് പ്രകാരം കൃത്യം നടത്തിയവരെ പിടികൂടുകയായിരുന്നു. ഇതിനെ തുടർന്നു പാർലിമെൻറിലും അകത്തും പുറത്തും സ്വാദേശികളിൽ നിന്നും പ്രതിക്ഷേധം ശക്തമായിരുന്നു.

Advertisment