Advertisment

പഠിച്ചും പരിശീലിപ്പിച്ചും റഷീദ് തായലാറിന്‍റെ ഛായാഗ്രഹണ സപര്യ

New Update

പാലക്കാട്:  ഫോട്ടോഗ്രാഫിയിൽ ഉയർന്നു വരിക എന്നത് പരിശീലനത്തിലൂടെ മാത്രം കഴിയുന്ന കാര്യമാണ്.ഫോട്ടോഗ്രാഫി എന്ന അതുല്യ കലയിലും സാങ്കേതിക വിദ്യയിലും തികഞ്ഞ ആർജവവും നൈപുണ്യവും നേടി ഫോട്ടോഗ്രാഫിയുടെ കലാ സാധ്യതകൾ പരിശീലിപ്പിക്കുമ്പോഴും ഇനിയും ഏറെ അറിയാനുണ്ടെന്ന ആകാംക്ഷയോടെ പഠിച്ചുകൊണ്ടിരിക്കുന്ന പരിശീലകനാണ് റഷീദ് തായലാർ.

Advertisment

publive-image

കണ്ണൂർ ജില്ലയിൽ ചെറുപുഴ നിവാസി. ഭാര്യ: മുഹ്സിന രണ്ടു മക്കൾ: അർഫാസ്, അൻസിയ. ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ പൂർത്തിയാക്കി ദുബായിൽ ഒരു കമ്പനിയുടെ ഐ ടി അഡ്മിനിസ്ട്രേറ്ററായി 2013വരെ ജോലി ചെയ്തു.

ദുബായിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള പരിശീലകരുമായുള്ള സമ്പർക്കം നല്ലൊരു ഫോട്ടോഗ്രാഫറെ വളർത്തിയെടുക്കുകയായിരുന്നു.ഇപ്പോൾ നാട്ടിലെത്തി മുഴുവൻ സമയ പരിശീലകനായി.മറ്റാർക്കും ചെന്നെത്താനാവാത്ത ഇടങ്ങൾ താണ്ടുന്നതിനും,മറ്റാർക്കും നേടാനാവാത്ത നേട്ടങ്ങൾ സ്വന്തമാക്കുന്നതിനും ഈ മേഖലയിൽ രാപകൽ അദ്ധ്വാനിച്ചിട്ടുണ്ട്.

ഫോട്ടോഗ്രാഫി ആയാലും മറ്റേത് സർഗപ്രവൃത്തി ആയാലും മൗലികതയാണ് അതിന്റെ അടയാളമാകേണ്ടതെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. സർഗാത്മകരീതിയിൽ ഛായാഗ്രഹണം നടത്തുമ്പോഴും തന്റെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാനും ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യതകൾ ആരുമായും ചർച്ച ചെയ്യാനും സദാ സന്നദ്ധൻ. ഫോട്ടോഗ്രാഫിയിൽ വേറിട്ട വഴികളിലൂടെ പുതു പരീക്ഷണം നടത്തുന്നതിലാണ് സംതൃപ്തി.

തനിക്കേറ്റവും ഇഷ്ടപ്പെട്ട മേഖല കൈകാര്യം ചെയ്യുന്നുവെന്ന ആഹ്ലാദമാണെപ്പോഴും.ഇന്ത്യ,യുഎഇ,ഒമാൻ,ഖത്തർ എന്നീ രാജ്യങ്ങളിൽ ഇതുവരെ നൂറ് കണക്കിനു ഫോട്ടോഗ്രാഫി ശില്പശാലകൾക്കാണ് നേതൃത്വം നൽകിയത്.

publive-image

വളരെ വർഷങ്ങളായി തുടരുന്നതാണ് റഷീദിന് ക്യാമറയുമായുള്ള ആത്മബന്ധം.അനേകർക്ക് പരിശീലനം നൽകി.കേരളത്തിലെ ഓരോ നഗരത്തെയും കേന്ദ്രീകരിച്ച് പരിശീലന ക്ലാസുകൾ നടത്തുന്നു. ഓരോ ചിത്രവും ക്യാമറയിൽ പകർത്തുമ്പോൾ പ്രകൃതിയിലെ ശ്രേഷ്ഠ സൗന്ദര്യങ്ങൾ

നാം കണ്ടെത്തുകയാണ്.നാംസ്നേഹിക്കുന്തോറും കനിഞ്ഞനുഗ്രഹിക്കുന്ന പ്രകൃതി നമ്മെ ഒരിക്കലും നിരാശരാക്കില്ല.

ഫോട്ടോഗ്രാഫിയിൽ ഒരു തരംതിരിവുമില്ല. മനുഷ്യനായാലും കാടായാലും നാടായാലുംനല്ലരംഗങ്ങൾ പകർത്തുക എന്നതാണ് റഷീദ് തായലാറിന്റെ ലക്ഷ്യം.ഈ മേഖല എന്നും ആവേശവും പ്രചോദനവുമാണ്.

കയ്യിലൊരു ക്യാമറാഫോണുള്ളതുകൊണ്ട് ആർക്കും ഏതു നിമിഷവും ജീവിതത്തിലെ നല്ല നിമിഷങ്ങളെ, മനോഹര മുഹൂർത്തങ്ങളെ പകർത്താൻ സാധിക്കുന്നു. ഇപ്പോൾ കൂടുതൽ പേർ ക്യാമറ വാങ്ങുന്നു,പരിശീലിക്കുന്നു.

ഇത് തീർച്ചയായും പോസിറ്റീവ് ആയ മാറ്റമാണ്. മൊബൈൽ ഫോൺ സർവസാധാരണമായതോടെക്യാമറയുടെ വ്യാപകമായ ഉപയോഗം മനുഷ്യജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നു. മനുഷ്യന്റെ പല നേട്ടങ്ങൾക്കും ക്യാമറ ഒരു നിർണായക ഘടകമായി പ്രവർത്തിക്കുന്നു

ണ്ട്.

മൊബൈൽ ഫോട്ടോഗ്രാഫിയും വെഡ്ഡിങ് ഫോട്ടോഗ്രാഫിയും ഇന്ന് പുതിയ പുതിയ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നത്.പ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തുന്ന ഉപകരണ കലയാണിത്.ഫോട്ടോഗ്രാഫർ ആകാൻ പ്രധാനമായും ക്രിയേറ്റിവ് ,ടെക്നിക്കൽ എന്നിങ്ങനെ രണ്ടു കഴിവുകൾ വേണം.ക്രിയേറ്റിവ് ആയ കഴിവുകൾ ജന്മസിദ്ധമാകാം.എന്നാൽ ടെക്നിക്കൽ ആയ കഴിവുകൾ പഠിക്കാനും പഠിപ്പിക്കാനും കഴിയും.ക്യാമറയെ അറിഞ്ഞാൽ ഫോട്ടോഗ്രാഫി ആനന്ദകരമാക്കാം.

ഓർമയിൽ എന്നും സൂക്ഷിക്കാനുള്ള സുന്ദര നിമിഷങ്ങളെ പകർത്താനും വേഗത്തിൽ പ്രസരിപ്പിക്കാനും എന്തെല്ലാം പുതിയ ആശയങ്ങളാണ് ഫോട്ടോഗ്രാഫർമാർ ആവിഷ്കരിക്കുന്നത്.പുതിയ കാലത്ത് നവീനതയും ക്വളിറ്റിയും വേഗതയും ആവശ്യമായിട്ടുണ്ട്.ഇത്തരം സാഹചര്യത്തിൽ

ക്യാമറകൾ കൈകാര്യം ചെയ്യുന്ന രീതിയും വളരെ ശ്രദ്ധ ചെലുത്തേണ്ടതും പ്രാധാന്യമർഹിക്കുന്നതുമാണ്.

ഫോട്ടോഗ്രാഫി സാമൂഹികജീവിതത്തിന്റെ ഓരോ നിമിഷത്തെയും ഒട്ടിനിൽക്കുന്നുണ്ട്. ജീവിതത്തിന്റെ സങ്കീർണ്ണതയും ഉൽക്കണ്‌ഠയും ഉത്സാഹവും അടയാളപ്പെടുത്തുന്ന പ്രതിഭാസമാണ്. സുഖവും ദുഖവും സന്തോഷവും നൈരാശ്യവും ഇത്രമേൽ ഇഴചേർത്ത മറ്റൊരു പ്രൊഫഷനുണ്ടോ.

photography
Advertisment