Advertisment

അണ്‍ലിമിറ്റഡായി ഫോട്ടോയും വീഡിയോയും ഗൂഗിള്‍ സൂക്ഷിച്ചു കൊള്ളും , അതും ഫ്രീയായി

author-image
ടെക് ഡസ്ക്
New Update

അണ്‍ലിമിറ്റഡായി ഫോട്ടോയും വീഡിയോയും ഗൂഗിള്‍ സൂക്ഷിച്ചു കൊള്ളും , അതും സൗജന്യമായി. ഗൂഗിളിന്റെയാണ് ഈ ആകര്‍ഷകമായ ഓഫര്‍. വ്യാഴാഴ്ച നടന്ന ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സ്സിലാണ് ഗൂഗിള്‍ ഇത് അവതരിപ്പിച്ചത്. ഈ ആപ്പിലൂടെ ഫോട്ടോസും വീഡിയോകളും തനിയെ ക്ലൗഡിലേക്ക് അപ്ലോഡാകും.

Advertisment

publive-image

16 മെഗാപിക്സല്‍ വരെയുള്ള ഫോട്ടോ റെസല്യൂഷനും 1080 പിക്സല്‍ വരെയുള്ള വീഡിയോയും മാത്രമേ അണ്‍ലിമിറ്റഡായി സൂക്ഷിക്കാന്‍ പറ്റുകയുള്ളു . അതില്‍ കൂടുതല്‍ റെസല്യൂഷനുള്ള ഇമേജ് കള്‍കായി ഗൂഗിള്‍ ഡ്രൈവിലും മറ്റുമായി 15ജിബി സ്റ്റോറേജും ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ട് .

ഗൂഗിള്‍ ഫോട്ടോസ് എന്ന ഈ ആപ്പ് എത്തുന്നത് ഫോട്ടോ എഡിറ്ററും കൊളാഷ് മേക്കറുമൊക്കെയായാണ്.

കീവേര്‍ഡ് ഉപയോഗിച്ച് നമുക്ക് ഈ ഫോട്ടോകള്‍ സേര്‍ച്ച് ചെയ്തെടുക്കാം.

കൂടാതെ എളുപ്പത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഷെയര്‍ ചെയ്യാനുമാകും. ഷെയര്‍ ചെയ്ത ലിങ്ക്കുകള്‍ ആവശ്യം കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്തു കളയാനും , അത് വഴി വീണ്ടും അതെ ചിത്രങ്ങള്‍ പബ്ലിക്കില്‍ നിന്നും മറക്കുവാനും കഴിയും .. അത് പോലെ നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങളില്‍ നിന്നും ലോക്കേഷന്‍ ഡീറ്റെയിലുകള്‍ മറക്കുക എന്നതും സെറ്റിംഗ്സ് മാറ്റുന്നത് വഴി സാധിക്കും .

ഡൌണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക - www.google.com/photos/about/

Advertisment