Advertisment

ശുചീകരണ തൊഴിലാളികളോടൊപ്പം ഭക്ഷണം കഴിച്ച് പൊലീസുകാര്‍; തിരഞ്ഞെടുപ്പ് കാലത്ത് കുവൈറ്റില്‍ നിന്നൊരു 'വൈറല്‍' കാഴ്ച !

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ശുചീകരണ തൊഴിലാളികളോടൊപ്പം പൊലീസ് ഉദ്യോഗസ്ഥര്‍ ആഹാരം കഴിക്കുന്ന ചിത്രം വൈറലാകുന്നു. കുവൈറ്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിയോഗിച്ച സുരക്ഷ ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളുമാണ് ദൃശ്യങ്ങളിലുള്ളത്.

പ്രമുഖ വ്‌ളോഗര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം പൊടുന്നനെ ശ്രദ്ധേയമാവുകയായിരുന്നു. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയത്.

മാനവികതയുടെ ഉദാത്ത മാതൃക എന്നാണ് ചിത്രത്തെ പലരും വിശേഷിപ്പിച്ചത്. ഉച്ച നീചത്വങ്ങൾ ഇപ്പോഴും യുള്ള ഈ കാലഘത്തിൽ ഇത്തരം കാഴചകൾ മനസ്സിനും കുളിർമയും ഹൃദയ വിശുദ്ധിയുടെ യും സന്ദേശം പകരുന്ന ഒന്നാണ് എന്ന് പലരും അഭിപ്രായപെട്ടു.

Advertisment