Advertisment

കൊത്തുപണികളാല്‍ വിസ്മയിപ്പിച്ച് ചേലക്കരകൊട്ടാര൦

author-image
admin
New Update

publive-image

Advertisment

കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ പണികഴിപ്പിച്ച ചേലക്കരകൊട്ടാരത്തില്‍ ഇന്നും ചരിത്രമുറങ്ങുന്നു. 1790-1805 കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതെന്നാണ് കരുതപ്പെടുന്നത്.

തൃശ്ശൂരിലെ ചേലക്കരയില്‍ സ്ഥിതി ചെയ്യുന്ന കൊട്ടാരം ശ്രീമൂലം തിരുനാള്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളായി ഇന്ന് അറിയപ്പെടുന്നുവെങ്കിലും ചേലക്കരക്കാരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് ഈ കൊട്ടാരം.

publive-image

സ്‌കൂളിലേക്ക് കയറിവരുമ്പോള്‍ത്തന്നെ കൊത്തുപണികളാല്‍ വിസ്മയിപ്പിച്ചിരുത്തുന്ന മനോഹരമായ പൂമുഖം. പൂമുഖത്തോടുചേര്‍ന്നുതന്നെ മഹാരാജാവിനെ മുഖംകാണിക്കാനെത്തുന്നവരെ ദര്‍ശിക്കാനുള്ള വേദിയുമുണ്ട്. പൂമുഖം, വലിയ ഊട്ടുപ്പുര, നാലുകെട്ട്, കൊത്തുപണികളാല്‍ തീര്‍ത്ത വാതിലുകള്‍, മേല്‍ത്തട്ട് എന്നിവകള്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നതാണ്.

publive-image

ഉള്ളിലേയ്ക്ക് കടക്കുമ്പോള്‍ തേക്കുമരത്താല്‍ നിര്‍മ്മിച്ച മേല്‍ത്തട്ടുകള്‍, അതുകഴിഞ്ഞ് പത്തായപ്പുര.വിലപിടിപ്പുള്ള വസ്തുക്കളും ഓട്ടുപാത്രങ്ങളും ആയുധങ്ങളുമെല്ലാം സൂക്ഷിക്കുന്നതിനുള്ള രഹസ്യ നിലവറയുമുണ്ട് കൊട്ടാരത്തില്‍.

publive-image

കൊച്ചിരാജാവിന്റെ പരദേവതയായ പഴയന്നൂര്‍ ഭഗവതിക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ വിശ്രമസൗകര്യത്തിനായി പണികഴിപ്പിച്ചതാണ് ഈ കൊട്ടാരമെന്ന് പറയപ്പെടുന്നു. ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്താണ് സ്‌കൂളാവശ്യത്തിനായി കൊട്ടാരം വിട്ടുനല്‍കുന്നത്. അതിനാല്‍ തന്നെ ശ്രീമൂലം തിരുനാള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളായാണ് അറിയപ്പെടുന്നത്.

publive-image

പട്ടയോട്ടങ്ങളുടെയും, കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓര്‍മകളും ചരിത്രങ്ങളും ഇന്നും ചേലക്കരകൊട്ടാരത്തില്‍ ദൃശ്യമാണ്.

Advertisment