Advertisment

ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണം കൂട്ടി: പ്രതിദിനം രണ്ടായിരം പേര്‍ക്കുവരെ ദര്‍ശനം അനുവദിക്കും: ശനി,ഞായർ ദിവസങ്ങളിൽ മൂവായിരം പേര്‍ക്കും പ്രവേശനത്തിന് അനുമതി

New Update

പത്തനംതിട്ട: ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണം കൂട്ടി. പ്രതിദിനം രണ്ടായിരം പേര്‍ക്കുവരെ ദര്‍ശനം അനുവദിക്കും. ശനി,ഞായർ ദിവസങ്ങളിൽ മൂവായിരം പേര്‍ക്കും പ്രവേശനത്തിന് അനുമതിയുണ്ട്.

നിലവില്‍ പ്രതിദിനം ആയിരം തീര്‍ത്ഥാടകരെയാണ് അനുവദിക്കുന്നത്. ശബരിമല വനമേഖലയിൽ താമസിക്കുന്ന മലയരയ വിഭാഗക്കാർക്ക് കാനനപാതയിലൂടെ ശബരിമലയിൽ എത്തി ദർശനം നടത്താൻ വനംവകുപ്പ് അനുമതി നൽകി.

മലയരയ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. മലയര സമൂഹത്തിന്‍റെ പ്രത്യേക അഭ്യർത്ഥ കണക്കിലെടുത്താണ് സർക്കാരിന്‍റെ തീരുമാനമെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു. കൊവിഡിനെ തുടർന്ന് ശബരിമല ദർശനത്തിന് ഇക്കുറി കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

Advertisment