Advertisment

കേരളത്തിന് പ്രത്യേക സഹായം വേണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

New Update

cm meets pm

Advertisment

ദില്ലി: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ നിലവിലെ അവസ്ഥ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം 10 ശതമാനം കൂട്ടണം. ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് 4796 കോടി രൂപ നല്‍കണം. കേരളത്തിന് പ്രത്യേക സഹായം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വായ്പാ പരിധി വര്‍ദ്ധിപ്പിക്കണം. 5000 കോടിയുടെ പ്രത്യേക ഗ്രാന്‍റ് അനുവദിക്കണം. ഗ്രാന്‍റ് ആവശ്യപ്പെട്ടത് അടിസ്ഥാന സൗകര്യ വികസനത്തിനാണ്. ലോകബാങ്ക് എഡിബി സഹായം സ്വീകരിക്കാന്‍ കേന്ദ്രം സഹായിക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. ഉന്നയിച്ച പ്രശ്നങ്ങളില്‍ ആവശ്യമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment