Advertisment

പിണറായി കൂട്ടക്കൊല: വിഷം കഴിച്ചവര്‍ ആശുപത്രിയിലായപ്പോള്‍ സൗമ്യ നിരപരാധിയായി അഭിനയിച്ചു; സൗമ്യയില്‍ സംശയം തോന്നിയില്ലെന്ന് സഹോദരി

New Update

കണ്ണൂര്‍: പിണറായിയിലെ കൂട്ടക്കൊലയില്‍ സൗമ്യയില്‍ സംശയം തോന്നിയില്ലെന്ന് സഹോദരി. വിഷം കഴിച്ചവര്‍ ആശുപത്രിയിലായപ്പോള്‍ സൗമ്യ നിരപരാധിയായി അഭിനയിച്ചു. ആശുപത്രിയിലെ ദൃശ്യങ്ങള്‍ വാട്‌സാപ്പ് വഴി അയച്ചെന്നും സഹോദരി പറഞ്ഞു.

Advertisment

പിതാവിന് വിദഗ്ധ ചികിത്സ നല്‍കാന്‍ തടസ്സം നിന്നപ്പോഴും സംശയം തോന്നിയില്ലെന്നും സഹോദരി പറഞ്ഞു. കേസില്‍ അറസ്റ്റിലായ സൗമ്യയെ നാലുദിവസംപൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

publive-image

സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരും സൗമ്യയുടെ രണ്ടാമത്തെ മകളും കഴിഞ്ഞ നാലുമാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഭക്ഷണത്തില്‍ വിഷം നല്‍കി മൂവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചിരുന്നു. അലുമിനിയം ഫോസ്‌ഫൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കിയാണ് മൂവരെയും സൗമ്യ കൊലപ്പെടുത്തിയത്.

സൗമ്യയുടെ മൂത്തമകള്‍ ആറുവര്‍ഷം മുമ്പ് മരിച്ചിരുന്നു. എന്നാല്‍ ഈ കുട്ടിയുടെ മരണം സ്വാഭാവികമായിരുന്നെന്നാണ് സൗമ്യ പോലീസിനോട് പറഞ്ഞിരിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും സൗമ്യ തനിച്ചാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സൗമ്യയുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നു യുവാക്കളെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ രണ്ടുപേരെ വിട്ടയച്ചെങ്കിലും ഒരാള്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്.

Advertisment