Advertisment

പിണറായി കൂട്ടക്കൊല: പൊളിഞ്ഞത് സൗമ്യയുടെ ആത്മഹത്യാ നാടകം; കൊലപാതകം ആസൂത്രണം ചെയ്തത് രണ്ട് യുവാക്കളുടെ പ്രേരണയാല്‍ ;സൗമ്യയ്ക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവര്‍

New Update

കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസില്‍ പൊളിഞ്ഞത് സൗമ്യയുടെ ആത്മഹത്യ നാടകം. മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്‌നങ്ങളും കാരണമാക്കുകയായിരുന്നു ലക്ഷ്യം. മതാപിതാക്കളെയും മകളെയും ഒഴിവാക്കിയത് പുതിയ ജീവിതം തുടങ്ങാനായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് രണ്ട് യുവാക്കളുടെ പ്രേരണയാലാണ്. അസ്വസ്ഥത അഭിനയിച്ച് ചികിത്സ തേടിയത് രക്ഷപെടാനാണെന്ന് സൗമ്യ അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി.

Advertisment

publive-image

ഇതിനിടെ സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മൃതദേഹത്തില്‍ നിന്നും അലുമിനിയം ഫോസ്‌ഫൈഡ് കണ്ടെത്തി. സൗമ്യയുടെ മാതാപിതാക്കളുടെ മൃതദേഹത്തില്‍ നിന്നും ഇത് കണ്ടെത്തിയിരുന്നു. എലിവിഷത്തിലെ പ്രധാന ഘടകമാണ് അലുമിനിയം ഫോസ്‌ഫൈഡ്.

കുടുബാഗംങ്ങളെ കൊലപ്പെടുത്താന്‍ സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവര്‍ എന്ന് വെളിപ്പെടുത്തല്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. പിണറായിയിലെ കൂട്ടക്കൊലപാതകങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.

ഇതരബന്ധങ്ങള്‍ക്ക് തടസം നിന്നതിനാല്‍ മൂത്തമകളെയും മാതാപിതാക്കളെയും എലിവിഷം നല്‍കി കൊലപ്പെടുത്തിയെന്നാണ് സൗമ്യ മൊഴി നല്‍കിയത്. നീണ്ട പതിനൊന്ന് മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റം സമ്മതിച്ച സൗമ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

publive-image

തുടക്കത്തില്‍ ചോദ്യം ചെയ്യലിനോട് സൗമ്യ സഹകരിച്ചിരുന്നില്ല. തുടര്‍ച്ചയായി പൊലീസ് ഉദ്യോഗസ്ഥര്‍ മാറി മാറി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. മൂത്ത മകള്‍ ഐശ്വര്യയെ ജനുവരി 21ന് ചോറില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തി.

publive-image

അമ്മ കമലയ്ക്ക് മീന്‍കറിയിലും അച്ഛന്‍ കുഞ്ഞിക്കണ്ണന് രസത്തിലുമാണ് എലിവിഷം നല്‍കിയത്. എന്നാല്‍ 2012ല്‍ മരിച്ച ഇളയമകള്‍ കീര്‍ത്തനയുടേത് സ്വഭാവിക മരണമാണെന്ന് സൗമ്യമൊഴി നല്‍കിയിട്ടുണ്ട്.

Advertisment