Advertisment

നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രത്തിനെതിരായ വിമര്‍ശനമാണ് ഗവര്‍ണര്‍ പി. സദാശിവം വായിക്കാതിരുന്നത്. ഫെഡറലിസത്തെ കേന്ദ്രം അട്ടിമറിക്കുന്നു എന്ന ഭാഗമാണ് ഒഴിവാക്കിയത്.

Advertisment

എന്നാല്‍,​ നോട്ട് നിരോധനവും ജിഎസ്ടിയും കേന്ദ്ര സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപ്പാക്കിയത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയെന്ന് ഗവര്‍ണര്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞിരുന്നു. കേരളത്തിനെതിരെ ​ദേശീയതലത്തിൽ കുപ്രചാരണം നടക്കുന്നുവെന്ന്​ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞിരുന്നു .

publive-image

അന്യസംസ്​ഥാന തൊഴിലാളികൾക്ക്​ സംസ്​ഥാനത്ത്​ ഭീഷണിയില്ല. അത്തരം പ്രചരണങ്ങൾ അപലപനീയമാണ്​. ​ക്രമസമാധാന പാലനത്തിൽ കേരളം മുൻപന്തിയിലാണ്​. ഒാഖി ദുരന്തത്തിൽ സർക്കാർ പ്രവർത്തനം പ്രശംസനീയമാണ്​. ദുരന്ത നിവാരണം കൂടുതൽ കാര്യക്ഷമമാക്കണം. കാലാവസ്​ഥാ വ്യതിയാനവും പരിസ്​ഥിതി മലിനീകരണവും മറികടക്കാൻ സാധിക്കണമെന്നും ഗവർണർ പറഞ്ഞു.

ഗവർണറു​െട നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ ബജറ്റ്​ സമ്മേളനത്തിന് തുടക്കമായത്. സ്​പീക്കറെയും നിയമസഭാ സാമാജികരെയും അഭിസംബോധന ചെയ്​തുകൊണ്ടാണ്​ ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്​.

Advertisment