Advertisment

സത്യപ്രതിജ്ഞ ലംഘിച്ച മുഖ്യമന്ത്രി രാജിവയ്ക്കണം - പി ജെ ജോസഫ്

New Update

publive-image

Advertisment

തൊടുപുഴ: സ്പെയ്സ് പാര്‍ക്കിന്‍റെ ഓപ്പറേഷന്‍ മാനേജരായി സ്വപ്ന സുരേഷിനെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളം പറഞ്ഞു എന്ന് തെളിഞ്ഞിരിക്കുന്നതായി കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ ശ്രി. പി ജെ ജോസഫ് എം എല്‍ എ പ്രസ്താവിച്ചു.

കള്ളം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് തൊടുപുഴയില്‍ നടത്തിയ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരുവാന്‍ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി രാജി വയ്ക്കുന്നതു വരെ യു ഡി എഫ് സമരം തുടരുമെന്നും പി ജെ ജോസഫ് പറഞ്ഞു.

പി ജെ ജോസഫിനോടൊപ്പം യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ്, ഡി സി സി പ്രസിഡന്‍റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, മുസ്ലിം ലീഗം ജില്ലാ പ്രസിഡന്‍റ് എം എസ് മുഹമ്മദ് എന്നിവര്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രൊഫ. എം ജെ ജേക്കബ്ബ് സ്വാഗതവും, സി എം പി ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൃതജ്ഞതയും പറഞ്ഞു.

 

pj joseph
Advertisment