Advertisment

ഫാദർ സ്റ്റാൻ സ്വാമിയെ നിരുപാധികം മോചിപ്പിക്കണം : പിജെ ജോസഫ് എംഎൽഎ

New Update

publive-image

Advertisment

കോട്ടയം: ജാർഖണ്ഡിൽ പ്രേഷിത പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് കേന്ദ്ര സർക്കാരിൻ്റെ ന്യൂനപക്ഷത്തോടുള്ള അസഹിഷ്ണതയുടെ ഭാഗമാണെന്ന് പിജെ ജോസഫ് എംഎൽഎ.

കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പിജെ ജോസഫ്.

പ്രേഷിത പ്രവർത്തനത്തെയും, ആതുര ശുശ്രൂഷയേയും മാവോയിസ്റ്റ് പ്രവർത്തനം എന്ന് അടച്ചാക്ഷേപിക്കുന്നതുതന്നെ കേന്ദ്ര സർക്കാരിൻ്റെ ഗൂഢതന്ത്രമാണെന്നും ഫാദർ സ്റ്റാൻ സ്വാമിയെ ഉടനെ തന്നെ നിരുപാധികം വിട്ടയക്കണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി സെക്രട്ടറിമോൻസ് ജോസഫ് എംഎല്‍എ മുഖ്യ പ്രസംഗം നടത്തി.

പാർട്ടി ജനറൽ സെക്രട്ടറി ജോയി എബ്രാഹം എക്സ് എംപി, കെ ഫ്രാൻസീസ് എക്സ് എംപി, വക്കച്ചൻ മറ്റത്തിൽ എക്സ് എംപി, പ്രിൻസ് ലൂക്കോസ്, എലിയാസ് സഖറിയാ, അജിത്ത് മുതിര മല, ജയിസൺ ജോസഫ്, മേരി സെബാസ്റ്റ്യൻ, മാത്തുക്കുട്ടിപ്ലാത്താനം, പോൾസൺ ജോസഫ്, മാഞ്ഞുർ മോഹൻ കുമാർ, വിജെ ലാലി, മജു പുളിക്കൽ, തോമസ് കുന്നപ്പള്ളി, മൈക്കിൾ ജയിംസ്, ജോർജ് പുളിങ്കാട്, സിവി തോമസുകുട്ടി, എസി ബേബിച്ചൻ, കുര്യൻ പി കുര്യൻ, പിസി പൈലോ, മറിയമ്മ ജോസഫ്, ചെറിയാൻ ചാക്കോ, സെബാസ്റ്റ്യൻ ജോസഫ്, തങ്കമ്മ വർഗ്ഗീസ്, ഷിജു പാറയിടുക്കിൽ, തുടങ്ങിയവർ പ്രസംഗിച്ചു.

-ജയിസൺ ജോസഫ്

കേരളാ കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി

pj joseph
Advertisment